/indian-express-malayalam/media/media_files/2024/11/23/Mxdrb6ftgfVujMsuTqZQ.jpg)
Source: Freepik
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ജർമൻ ഭാഷാധ്യാപക നിയമനം
ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജർമൻ ഭാഷാധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് ജർമൻ സി 1 / എം എ ജർമൻ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 30ന് വൈകിട്ട് 3 മണിക്കുള്ളിൽ mfstvm.ihrd@gmail.com ഇ മെയിലിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547005050, 8921628553.
വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com.
ലോ കോളേജിൽ ഒഴിവ്
തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ ലൈബ്രറി/സൈബർസ്റ്റേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് പി.റ്റി.എ മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഉച്ചക്ക് 1 മണി മുതൽ 7 മണി വരെയാണ് പ്രവർത്തനസമയം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഡിസംബർ 4ന് ഉച്ചക്ക് 2 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
ഫാര്‍മസിസ്റ്റ് താത്കാലിക ഒഴിവ്
തിരുവനന്തപുരം കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മേഖേന ഒരു ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 29ന് രാവിലെ 11ന് കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9846947125.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.