scorecardresearch

രാജ്യത്ത് 12 വ്യാജ സർവ്വകലാശാലകൾ പൂട്ടിയെന്ന് കേന്ദ്രസർക്കാർ

വ്യാജ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ വേണ്ടി അംഗീകരിക്കില്ലെന്നും നേരത്തെ യുജിസി വ്യക്തമാക്കിയിരുന്നു

വ്യാജ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ വേണ്ടി അംഗീകരിക്കില്ലെന്നും നേരത്തെ യുജിസി വ്യക്തമാക്കിയിരുന്നു

author-image
Education Desk
New Update
ugc1

രാജ്യത്ത് 12 വ്യാജ സർവ്വകലാശാലകൾ പൂട്ടിയെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മതിയായ രേഖകൾ ഇല്ലാതെ പ്രവൃത്തിക്കുന്ന 12 സർവ്വകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര സർക്കാൽ ലോക്‌സഭയിൽ വ്യക്തമാക്കി. കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി  ഡോ.സുകാന്ത മജുംദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ രാജ്യത്ത്് 21 വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് യുജിസി കണ്ടെത്തിയിരുന്നു.

Advertisment

കേരളം അടക്കം ഏഴ് സംസ്ഥാനങ്ങളിലാണ് വ്യാജ സർവ്വകലാശാലകൾ കണ്ടെത്തിയത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ,ഡൽഹി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.  ഈ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ വേണ്ടി അംഗീകരിക്കില്ലെന്നും നേരത്തെ യുജിസി വ്യക്തമാക്കിയിരുന്നു. 

വ്യാജ സർവകലാശാലയിൽ ചേരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ സ്ഥാപനങ്ങളിലെ ബിരുദധാരികൾക്ക് സാധുവായ ബിരുദങ്ങൾ ലഭിക്കില്ല, ബിരുദം ആവശ്യമുള്ള ജോലികൾക്ക് അവരെ അയോഗ്യരാക്കുന്നു, വിദ്യാർഥികൾക്ക് തുടർവിദ്യാഭ്യാസത്തിനും സാധിക്കില്ല. വ്യാജ സർവകലാശാലകൾ ഉയർന്ന ഫീസ് ഈടാക്കിയാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കുടുതൽ വ്യാജൻ ഡൽഹിയിൽ

ഏറ്റവുമധികം വ്യാജ സർവകലാശാലകൾ കണ്ടെത്തിയ ഡൽഹിയാണ് എട്ട് സ്ഥാപനങ്ങളുമായി പട്ടികയിൽ ഒന്നാമത്. നാലെണ്ണവുമായി ഉത്തർപ്രദേശാണ് തൊട്ടുപിന്നിൽ. 

Advertisment

മറ്റ് സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും മഹാരാഷ്ട്ര, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ വ്യാജ സർവകലാശാലയും കണ്ടെത്തിയിട്ടുണ്ട്.

യുജിസി കണ്ടെത്തിയ വ്യാജ സർവകലാശാലകളുടെ പട്ടിക

ഡൽഹി

  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്
  • വാണിജ്യ സർവകലാശാല, ദര്യഗഞ്ച്
  • യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി
  • വൊക്കേഷണൽ യൂണിവേഴ്സിറ്റി
  • അഉഞകേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്സിറ്റി
  • ഇന്ത്യൻ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്
  • സ്വയം തൊഴിലിനായി വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി
  •  ആധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല)

ഉത്തർപ്രദേശ്

  • ഗാന്ധി ഹിന്ദി വിദ്യാപീഠം
  • മഹാമായ സാങ്കേതിക സർവകലാശാല
  • നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി)
  • ഭാരതീയ ശിക്ഷാ പരിഷത്ത്

ആന്ധ്രപ്രദേശ്

  • ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്‌മെൻറ് ഡീംഡ് യൂണിവേഴ്സിറ്റി
  • ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ

പശ്ചിമ ബംഗാൾ

  •  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ
  •  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്

കേരളം

  • ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ
  •  സെൻറ് ജോൺസ് യൂണിവേഴ്സിറ്റി

കർണാടക

  • ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി

മഹാരാഷ്ട്ര

  • രാജ അറബിക് യൂണിവേഴ്സിറ്റി

പുതുച്ചേരി 

  • ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ

Read More

Ugc University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: