scorecardresearch

പി.ജി. ദന്തൽ: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോളേജുകളിൽ ആഗസ്റ്റ് 20 വൈകുന്നേരം 4നകം അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം

കോളേജുകളിൽ ആഗസ്റ്റ് 20 വൈകുന്നേരം 4നകം അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം

author-image
Education Desk
New Update
Dental Course

Source: Freepik

സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലേയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും പിജി ദന്തൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.cee.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ മേൽ വെബ്‌സൈറ്റിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്  എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ആഗസ്റ്റ് 20 വൈകുന്നേരം 4നകം അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം.  

Also Read: രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഏഴിന്

Advertisment

നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകും.  അലോട്ട്‌മെന്റിലൂടെ ലഭിച്ച അഡ്മിഷന് യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല.  അലോട്ട്‌മെന്റിനു ശേഷം സീറ്റുകൾ നഷ്ടമാക്കുന്ന വിദ്യാർത്ഥികൾ പി.ജി ഡെന്റൽ കോഴ്‌സ് 2025 പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.

Also Read: ബിഎസ്‌സി നഴ്‌സിങ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ആഗസ്റ്റ് 17 ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ താത്ക്കാലിക ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് പരാതിയുള്ളവർ ആഗസ്റ്റ് 21ന് രാത്രി 11.59 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.

Also Read: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സ്: ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

പി.ജി നഴ്സിംഗ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

Advertisment

ആഗസ്റ്റ് 17 ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2025-26 അധ്യയന വർഷത്തെ പി.ജി.(എം.എസ്.സി.)നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ താത്ക്കാലിക ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് പരാതിയുള്ളവർ ആഗസ്റ്റ് 21ന് രാത്രി 11.59 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.

Read More: വയനാട് മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: