/indian-express-malayalam/media/media_files/9LzMtMCBBlxfw1QLTYhh.jpg)
എക്സ്‌പ്രസ് ഫയൽ ചിത്രം
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള പരീക്ഷയായ നീറ്റ് നാളെ നടക്കും. ഉച്ചയ്ക്ക് 2 മുതൽ 5.20 വരെയാണ് പരീക്ഷ. ഇത്തവണ 24 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശ നഗരങ്ങളിലുമായിട്ടാണ് പരീക്ഷ നടക്കുക.
https://exams.nta.ac.in/NEET എന്ന സൈറ്റിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രത്തിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡ് ലഭിക്കില്ല. പരീക്ഷ കഴിഞ്ഞാലും അഡ്മിറ്റ് കാർഡ് കയ്യിൽ സൂക്ഷിക്കണം. പ്രവേശന സമയത്ത് വേണ്ടിവരും.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അഡ്മിറ്റ് കാർഡിൽ എഴുതിയിരിക്കുന്ന റിപ്പോർട്ടിങ് ടൈമിൽ പരീക്ഷാ കേന്ദ്രത്തിലെത്തുക.
- 11 മണിക്ക് വിദ്യാർത്ഥികളുടെ ദേഹപരിശോധന തുടങ്ങും.
- 1.30 ന് ഗേറ്റ് അടക്കും. അതിനുശേഷം പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
- 1.40 കഴിഞ്ഞാൽ പരീക്ഷാ ഹാളിൽ കടത്തി വിടില്ല.
- 1.40 മുതൽ 1.50 വരെ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കും
- പാസ്പോർട്ട് / പോസ്റ്റ്കാർഡ് സൈസ് ഫോട്ടോകൾ ഒട്ടിച്ച അഡ്മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിലൊട്ടിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽരേഖ (ആധാർ കാർഡ് / 12 ലെ അഡ്മിറ്റ് കാർഡ് / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / പാൻ കാർഡ് ഇവയിലൊരു സർക്കാർ രേഖ പരീക്ഷാ ഹാളിൽ കൊണ്ടുപോകണം.
- പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിനു മുൻപ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയുണ്ടായിരിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.