/indian-express-malayalam/media/media_files/5wDvTSalaJausI54E2hZ.jpg)
എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളും ഹയർ സെക്കന്ററി ഫലത്തിനായി 4.41 ലക്ഷം വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നത്
Kerala SSLC 2024: പതിവിലും നേരത്തേ മൂല്യനിർണ്ണയ പ്രവർത്തനങ്ങളടക്കം പൂർത്തിയാക്കിക്കൊണ്ട് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ മെയ് 8,9 തീയതികളിലായി പ്രഖ്യാപിക്കുമെന്ന അറിയിപ്പാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളും ഹയർ സെക്കന്ററി ഫലത്തിനായി 4.41 ലക്ഷം വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നത്.
പരീക്ഷാ ഫലം അറിയുന്നതിനായി വിപുലമായ ഓൺലൈൻ സംവിധാനമാണ് വിദ്യഭ്യാസ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷാ ഫലം അറിയുന്നതിനായുള്ള വെബ്സൈറ്റുകൾ ചുവടെ
1.പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ എസ്എസ്എൽസി ഫലം 2024 കേരള keralapareekshabhavan.in അല്ലെങ്കിൽ sslcexam.kerala.gov.in-ൽ നിന്ന് പരിശോധിക്കാനാകും.
2.ഹയർ സെക്കൻഡറി (എച്ച്എസ്) , പ്ലസ് ടുവിദ്യാർത്ഥികൾക്ക് keralaresult.nic.in-ൽ നിന്ന് പരീക്ഷാഫലം പരിശോധിക്കാം.
മറ്റ് വെബ്സൈറ്റുകൾ
1.sslcexam.kerala.gov.in
2.pareekshabhavan.kerala.gov.in
3.result.kerala.gov.in
എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.70 ശതമാനമാണ്.
കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
Read More
- ഉഷ്ണതരംഗം: സംസ്ഥാനത്ത് തൊഴിൽ സമയക്രമീകരണം നീട്ടി; നിയമലംഘനം നടത്തിയാൽ കര്ശന നടപടിയെന്ന് മന്ത്രി
- പാലക്കാടും കൊല്ലത്തും തൃശ്ശൂരിലും ഉഷ്ണതരംഗ സാധ്യത; ചൂടിന് ശമനമില്ലാതെകേരളം
- മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം; വിശദമായി അറിയാം
- ജയരാജനെതിരായി ഉയരുന്നത് കള്ളപ്രചരണം; പിന്നിൽ കമ്മ്യൂണിസ്റ്റ് വിരോധമെന്ന് എം.വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.