scorecardresearch

നീറ്റ് യു.ജി.: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ വീണ്ടും അവസരം

തെറ്റുകൾ തിരുത്തുന്നതിനുള്ള അവസാനത്തെ അവസരമാണിത്. ഇനി മാറ്റങ്ങൾ വരുത്താൻ ഒരവസരം കിട്ടില്ല. രജിസ്ട്രേഷൻ സമയത്തുനൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ തിരുത്താൻ കഴിയില്ല

തെറ്റുകൾ തിരുത്തുന്നതിനുള്ള അവസാനത്തെ അവസരമാണിത്. ഇനി മാറ്റങ്ങൾ വരുത്താൻ ഒരവസരം കിട്ടില്ല. രജിസ്ട്രേഷൻ സമയത്തുനൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ തിരുത്താൻ കഴിയില്ല

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
education

മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടക്കുക

ന്യൂഡൽഹി: നീറ്റ് യുജി 2024 അപേക്ഷയിലെ തെറ്റുകൾ ഓൺലൈനായി തിരുത്താൻ ഒരുവസരം കൂടി നൽകി നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇന്നു രാത്രി 11.50 വരെ exams.nta.ac.in/NEET വഴി അപേക്ഷയിലെ തെറ്റുകൾ തിരുത്താം. ആധാർ ഓതന്റിക്കേഷൻ തിരുത്തലുകൾ നടത്താൻ ഏപ്രിൽ 15-ന് രാത്രി 11.50 വരെ അവസരമുണ്ട്. 

Advertisment

തെറ്റുകൾ തിരുത്തുന്നതിനുള്ള അവസാനത്തെ അവസരമാണിത്. ഇനി മാറ്റങ്ങൾ വരുത്താൻ ഒരവസരം കിട്ടില്ല. രജിസ്ട്രേഷൻ സമയത്തുനൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ തിരുത്താൻ കഴിയില്ല. ബാക്കിയുള്ള എല്ലാ ഫീൽഡുകളിലും തിരുത്തലുകൾ വരുത്താം. മാറ്റങ്ങൾ വരുത്തുമ്പോൾ അപേക്ഷാ ഫീസിൽ വർധനയുണ്ടാകുന്നുവെങ്കിൽ അത് അടച്ചശേഷമേ മാറ്റങ്ങൾ ബാധകമാവുകയുള്ളൂ.

മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 5.20 വരെയാണ് പേപ്പർ ആൻഡ് പെൻ രീതിയിൽ (ഓഫ് ലൈൻ) പരീക്ഷ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന കാരണത്താൽ പരീക്ഷാ തീയതിയിൽ മാറ്റം വരുത്തില്ലെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. 

Read More

Neet Exam Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: