scorecardresearch

നീറ്റ് വിവാദത്തിൽ അന്വേഷണത്തിന് വിദഗ്ധ സംഘം; ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുൻ യുപിഎസ്‍സി ചെയർമാൻ അധ്യക്ഷനായ സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം

ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുൻ യുപിഎസ്‍സി ചെയർമാൻ അധ്യക്ഷനായ സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം

author-image
Education Desk
New Update
Neet Scam

(Express photo by Deeksha Teri)

ഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകി കേന്ദ്രം. ഗ്രേസ് മാർക്ക് അനുവദിച്ചതിൽ നിയമലംഘനമുണ്ടോ എന്ന് വിദഗ്ദ സംഘം പരിശോധിക്കും. കൃത്രിമം നടന്നെന്ന് സംശയിക്കുന്ന ആറ് സെന്ററുകളിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കാവും പരിശോധനയ്ക്ക് വിധേയമാക്കുക. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ഉയർന്നിട്ടുള്ള മറ്റ് പരാതികളും വിദഗ്ധ സംഘം അന്വേഷിക്കും. ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുൻ യുപിഎസ്‍സി ചെയർമാൻ അധ്യക്ഷനായ സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 
 
 മുൻ യുപിഎസ്‍സി ചെയർമാനെ കൂടാതെ മൂന്ന് അക്കാദമിക് വിദഗ്ധരും അന്വേഷണ സംഘത്തിലുള്ളത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികളെക്കുറിച്ച് ഉയർന്ന പരാതികൾ ഈ വിദഗ്ധ സംഘം പരിശോധിക്കും. 1563 ഉദ്യോഗാർത്ഥികളുടെ ഫലം പുനഃപരിശോധിക്കാൻ നാലംഗ സമിതി രൂപീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമാണ് അറിയിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ ബലോഡ്, ദന്തേവാഡ, മേഘാലയ, സൂറത്ത്, ഹരിയാനയിലെ ബഹദൂർഗഡ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷാ നടത്തിപ്പിൽ കൃത്രിമം നടന്നെന്നാണ് പരാതികൾ ഉയർന്നിരിക്കുന്നത്. 

Advertisment

അതേ സമയം പരീക്ഷാ നടതതിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ രാജ്യത്തെ പല ഹൈക്കോടതികളിലും ഹർജികൾ സമർപ്പിച്ചു കഴിഞ്ഞു. നിലവിൽ, ഒരു നീറ്റ് യു ജി ഉദ്യോഗാർത്ഥി ഡൽഹി ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. ജൂൺ 7 ന് ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെ വാദം കേൾക്കുന്നതിനായി ഹർജി ലിസ്റ്റ് ചെയ്തപ്പോൾ അതിൽ അന്തിമ ഉത്തരത്തെ ഹരജിക്കാരൻ ചോദ്യം ചെയ്തു. ഫിസിക്‌സ് വിഷയത്തിലെ 29-ാം നമ്പർ ചോദ്യത്തിനെ കുറിച്ചായിരുന്നു പ്രധാന ആക്ഷേപം. നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം വിഷയം അടുത്ത ഹിയറിംഗിനായി ജൂൺ 12 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. 

നീറ്റ് പരീക്ഷയിൽ ചില ഉദ്യോഗാർത്ഥികൾക്ക് 718 അല്ലെങ്കിൽ 719 മാർക്ക് നൽകിയതിനെ ചോദ്യം ചെയ്ത് കൽക്കട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ മറ്റൊരു പൊതുതാൽപര്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. 2024 ജൂൺ 6-ന് ഈ വിഷയം വാദത്തിനെടുത്ത കോടതി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിൽ സംസ്ഥാനത്തിന്റേയും കേന്ദ്ര സർക്കാരിന്റേയും സംവരണ നയം എങ്ങനെ പാലിച്ചുവെന്ന് വെളിപ്പെടുത്തി 10 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎയോട് നിർദ്ദേശിച്ചു.

Read More

Advertisment
Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: