scorecardresearch

കേരള സര്‍വകലാശാലയിൽ ഒഴിവ്, അഭിമുഖത്തിലൂടെ നിയമനം

ബയോകെമിസ്ട്രി പഠന വിഭാഗത്തിലെ അനിമല്‍ ഹൗസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബററെ നിയമിക്കുന്നതിനായി വാക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു

ബയോകെമിസ്ട്രി പഠന വിഭാഗത്തിലെ അനിമല്‍ ഹൗസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബററെ നിയമിക്കുന്നതിനായി വാക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു

author-image
Careers Desk
New Update
career

തൊഴിൽ വാർത്തകൾ

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ബയോകെമിസ്ട്രി പഠന വിഭാഗത്തിലെ അനിമല്‍ ഹൗസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബററെ നിയമിക്കുന്നതിനായി വാക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. https://www.keralauniversity.ac.in/jobs.

ആർ.സി.സിയിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ

Advertisment

തിരുവനന്തപുരം റീജയണൽ കാൻസർ സെന്ററിൽ “ഇന്റേണൽ ഓഡിറ്റ് ഓഫീസർ” എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമസി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത എം.ഫാം. പ്രായം പി.എസ്.എസി നിയമപ്രകാരമുള്ളത്. ഒഴിവ് ഒന്ന്. കാലാവധി 179 ദിവസം. പ്രതിമാസ വേതനം പരമാവധി 43,750 രൂപയായിരിക്കും. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 14 രാവിലെ 11 മണി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

Read More

Kerala University Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: