/indian-express-malayalam/media/media_files/Izi6R76KS1I0EDxN6rF3.jpg)
ഫയൽ ചിത്രം
എൻജിനീയറിങ്/ഫാർമസി കോഴ്സിലേക്കുള്ള (കീം 2024) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താൽകാലിക ലിസ്റ്റ് www.cee.Kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ; അവസാന തീയതി നീട്ടി
പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറ് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 26 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
എൽ.എൽ.എം പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി
എൽ.എൽ.എം കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
ത്രിവത്സര എൽ.എൽ.ബി; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.