/indian-express-malayalam/media/media_files/hUoeP2GpZ0N10EGfQVQk.jpg)
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകൾ, സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകൾ എന്നിവിടങ്ങളിലെ 2024 ലെ പി.ജി ദന്തൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.Kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2024 ജൂലൈ 21 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഗണിച്ച ശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ജൂലൈ 22 മുതൽ ലഭ്യമാകും. ഹോംപേജിൽ നിന്ന് വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ജൂലൈ 22 മുതൽ 25 വൈകുന്നേരം 4 മണിയ്ക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചതിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും, ഓപ്ഷനുകളും റദ്ദാകുന്നതാണ്.
അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.