/indian-express-malayalam/media/media_files/students-fi-01.jpg)
ഫയൽ ചിത്രം
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം - എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള മുഖ്യ/സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷനായി 2024 ജൂലൈ 22 മുതൽ 24 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനായി ലോഗിൻ വിദ്യാർഥികൾ www.vhseportal.Kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാവുന്നതാണ്. മുഖ്യ/ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിച്ച കുട്ടികൾ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ 'APPLICATION' എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും, അഡ്മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കേണ്ടതുമാണ്.
ട്രാൻസ്ഫർ അലോട്ട്‌മെന്റ് അഡ്മിഷന് ശേഷം ഓരോ സ്‌കൂളിലും ലഭ്യമായ ഒഴിവുകൾ ജൂലൈ 23 നു രാവിലെ 10 നു ശേഷം അഡ്മിഷൻ വെബ് സൈറ്റിലെ School/Course Vacancy എന്ന ലിങ്കിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒഴിവുകൾ പരിഗണിക്കാതെ കുട്ടികൾക്ക് ഓപ്ഷനുകൾ നല്കാവുന്നതും പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും കുട്ടികളെ പരിഗണിക്കുന്നതുമാണ്.
ലാബ് കെമിസ്റ്റ് (റബ്ബർ) - സർട്ടിഫിക്കറ്റ് കോഴ്‌സ്
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ സ്ഥാപനമായ മഞ്ചേരി, കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈർഘ്യമുള്ള ലാബ് കെമിസ്റ്റ് (റബ്ബർ) എന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് 2024 ആഗസ്റ്റ് / സെപ്തംബർ മാസത്തിൽ നടത്തപ്പെടുന്നു. കെമിസ്ട്രി മെയിൻ സബ്‌സിഡറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് സ്ഥാപനത്തിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ വഴിയോ, 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം. കോഴ്‌സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : ട്രെയിനിംങ് കോ-ഓർഡിനേറ്റർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിൻ 676122. ഇമെയിൽ: adcfscmanjeri@gmail.com ഫോൺ : 9846141688, 0483-2768507
ടോക്കൺ ഫീസ് അടക്കാനുള്ള തീയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും ഓപ്ഷനുകൾ പുനർക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി 2024 ജൂലൈ 23 വരെ ദീർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364.
എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി
സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. കെ മാറ്റ് പരീക്ഷയുടെ റിസൾട്ട് വൈകിയ സാഹചര്യത്തിലാണ് തീരുമാനം. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷനാണ് നടക്കുന്നത്. അന്താരാഷ്ട്ര തലങ്ങളിൽ തൊഴിൽ സാധ്യതകൾ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാൻ ഉള്ള ഉദ്യമമാണ് സർക്കാർ നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടു കൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപകരുടെ സാന്നിദ്ധ്യത്തിലാണ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ വയർലെസ് ലൈസൻസ്, പ്രഥമ ശുശ്രൂഷയിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, അഡ്വഞ്ചർ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്‌സുകൾ, ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് ADD ON പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്രയും കോഴ്സിനോടനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://ildmkerala.gov.in സന്ദർശിക്കുക. Email: ildm.revenue@gmail.com, ഫോൺ: 8547610005, 8547610006, 0471-2365559.
അപേക്ഷ ഫീസ് അടയ്ക്കേണ്ട അവസാന തീയതി നീട്ടി
തിരുവനന്തപുരം, കണ്ണൂർ ഗവ. നഴ്സിംഗ് കോളജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക് നഴ്സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2024-25 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ജൂലൈ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ആഗസ്റ്റ് 10 ന് തിരുവനന്തപുരത്ത് വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.