/indian-express-malayalam/media/media_files/uploads/2017/01/nurse-representation.jpg)
പ്രതീകാത്മക ചിത്രം
കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2024 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.Kerala.gov.in ലെ “PG Nursing 2024 – Online application” എന്ന ലിങ്ക് മുഖേന ജൂലൈ 26 രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2024 സെപ്റ്റംബറിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ 2, 4 സെമസ്റ്റർ റഗുലർ പരീക്ഷയുടെയും മറ്റ് സപ്ലിമെന്ററി പരീക്ഷയുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
കീം 2024: എൻ.ആർ.ഐ ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള അവസരം
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷയോടൊപ്പം എൻ.ആർ.ഐ ക്ലെയിമുകൾ സമർപ്പിക്കാൻ കഴിയാതിരുന്ന മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് പുതുതായി പ്രസ്തുത ക്ലെയിം കൂട്ടിച്ചേർക്കുന്നതിനുള്ള അവസരം ജൂലൈ 19ന് രാത്രി 11.59 വരെ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ജൂലൈ 18 മുതൽ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 22. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
ഇൻഡക്സ് മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
2024 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് ഇൻഡക്‌സ് മാർക്കും വ്യക്തിഗത അക്കാദമിക വിവരങ്ങളും പരിശോധിക്കാം. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പരാതികൾ ജൂലൈ 20 വൈകിട്ട് അഞ്ചിനു മുൻപ് lbstvpm@gmail.com ൽ ഇ-മെയിലായി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364, www.lbscentre.kerala.gov.in.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി നൈപുണ്യ പരിശീലന പ്രോജക്ടുകൾക്കായി പ്രോജക്ട് മാനേജർ/ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ www.ihrdmfsekm.kerala.gov.in ൽ ജൂലൈ 24 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2985252.
കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ
പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എം.സി.എ/ ബി.സി.എ/ ബി.എസ്‌സി/ ബി.കോം/ ബി.എ/ ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയേറിയ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ്. എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഐ.ടി.ഇ.എസ് ആൻഡ് ബി.പി.ഒ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഇലക്ട്രോണിക്സ് ടെക്‌നിഷൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം -1 എന്ന വിലാസത്തിലോ 7356789991, 7306000415 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.
ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ്
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9020920920, 9744048041.
സ്‌പോർട്സ് ക്വാട്ട പ്രവേശനം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2024-25 അധ്യയന വർഷത്തിലെ സ്‌പോർട്സ് കൗൺസിൽ സ്‌പോർട്‌സ് ക്വാട്ട ബിരുദ പ്രവേശനത്തിന് എല്ലാ അസൽ രേഖകളുമായി ജൂലൈ 22ന് രാവിലെ 11ന് സർക്കാർ വനിതാ കോളജിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട് ചെയ്യണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.