scorecardresearch

കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകിരിച്ചു

വിദ്യാർഥികൾക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം

വിദ്യാർഥികൾക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം

author-image
Education Desk
New Update
education

വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം: 2024-25 ലെ എം.ബി.എ കോഴ്സിന്റെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ജൂൺ 30 ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024 സെഷൻ-2) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം, അപേക്ഷകൻ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

സീറ്റ് ഒഴിവ്

Advertisment

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആൻഡ് ബിവറേജ് സർവീസ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു/ തത്തുല്യം/ ഡിഗ്രി. ഫോൺ: 0471-2728340, 8075319643, 7561882783.

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷന് സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 19ന് രാവിലെ 11നകം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ്, മൊബൈൽഫോൺ ടെക്‌നോളജി, ഗാർമെന്റ്‌മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ,  ബ്യൂട്ടീഷ്യൻ, പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സിഎൻസി മെഷീൻ എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.

അപേക്ഷാ തീയതി നീട്ടി

Advertisment

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിന് അപേക്ഷ നൽകാനുള്ള തീയതി 31ന് വൈകിട്ട് അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.scu.kerala.gov.in .

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: