/indian-express-malayalam/media/media_files/lASt4JOhw7JuGY2yYoBa.jpg)
തൊഴിൽ വാർത്തകൾ
മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ - 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.Kerala.gov.in. ഇ-മെയിൽ: matsyaboard@gmail.com. ഫോൺ : 0487 – 2383088.
സിനിമാട്ടോഗ്രാഫറുടെ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ജൂൺ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫർമാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in
ടെക്നിക്കൽ എക്സ്പർട്ട് നിയമനം
തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.
പ്രോജക്ട് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു വർഷത്തെ കാലയളവിൽ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ), നിയമിക്കുന്നതിന് ജൂലൈ 26ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in .
ഫിനാൻസ് മാനേജർ ഒഴിവ്
സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നൽകണം. വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in, ഫോൺ: 9447979006.
നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ പാർട്ട് ടൈം കൺസൾട്ടന്റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് 19 ന് വാക്ക് ഇൻ ഇൻറർവ്യു നടത്തും. പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career.
Read More
- സൗദിയിൽ നഴ്സുമാർക്ക് അവസരം, അഭിമുഖം ജൂലൈ 22 മുതല്
- ഡിഎച്ച്എസ്ഇ പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു
- 'കീം' എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
- പോളിടെക്നിക് ഡിപ്ലോമ: അവസാന അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- NEET UG 2024: കൗൺസിലിംഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു
- നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.