scorecardresearch

നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹര്യത്തിൽ ജൂൺ 23 ന് നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു

നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹര്യത്തിൽ ജൂൺ 23 ന് നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു

author-image
Education Desk
New Update
health

നീറ്റ് പരീക്ഷ

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ (നീറ്റ്-പിജി) പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ നടക്കും. രണ്ടു ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക. നീറ്റ് യുജി, നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തുവന്ന സാഹര്യത്തിൽ ജൂൺ 23 ന് നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. പരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മാറ്റിവച്ചതായി അറിയിച്ചത്.

Advertisment

പരീക്ഷാ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് പരീക്ഷ മാറ്റിവച്ചതെന്നുമായിരുന്നു നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഎഎംഎസ്) വിശദീകരിച്ചത്. നേരത്തെ ജൂണ്‍ 25നും 27നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സിഎസ്ഐആര്‍ യുജിസി-നെറ്റ് പരീക്ഷയും മാറ്റിവച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കിയിരുന്നു.

പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. 

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: