/indian-express-malayalam/media/media_files/X3kdwSCtWi86X7yF3pap.jpg)
ഇന്ന് ആരംഭിക്കാനിരുന്ന NEET UG അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റ് കൗൺസലിംഗാണ് മാറ്റിവെച്ചിരിക്കുന്നത് (ഫയൽ ചിത്രം)
NEET UG 2024: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (NEET UG) 2024-ന്റെ കൗൺസലിംഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചെച്ചതായി എൻടിഎ അറിയിച്ചു. ഇന്ന് ആരംഭിക്കാനിരുന്ന NEET UG അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റ് കൗൺസലിംഗാണ് മാറ്റിവെച്ചിരിക്കുന്നത്. NEET UG കൗൺസലിംഗ് വൈകിപ്പിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി.
ചീഫ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കൗൺസിലിങ് വൈകി ആരംഭിക്കുന്നത് സംബന്ധിച്ച് അതൃപ്തി പ്രകടമാക്കിയത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ച് വിവിധ നീറ്റ് യുജി 2024 ഹർജികൾ ജൂലൈ 8 ന് പരിഗണിക്കും.
നീറ്റ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിൽ, ഹർജിക്കാർ ചോദ്യ പേപ്പർ ചോർച്ചയാണ് പ്രധാനമായും ആരോപിക്കുന്നത്. ചിലർ പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്നും മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഹർജിക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.
NEET UG കൗൺസലിംഗ് പല റൗണ്ടുകളിലായാണ് നടക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ ആദ്യം രജിസ്റ്റർ ചെയ്ത് NEET UG കൗൺസലിങ്ങിനായി ഫീസ് അടച്ച് ചോയ്‌സുകൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുകയും അനുവദിച്ച സ്ഥാപനത്തിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുകയും വേണം.
15 ശതമാനം AIQ-ന് കീഴിലുള്ള NEET UG കൗൺസിലിംഗിൽ സർക്കാർ കോളേജുകൾ, സെൻട്രൽ, ഡീംഡ് സർവ്വകലാശാലകളിലെ സീറ്റുകൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) മെഡിക്കൽ കോളേജുകളിൽ ഇൻഷ്വർ ചെയ്ത വ്യക്തികളുടെ കുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകൾ (IP ക്വാട്ട), ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജുകളിൽ ലഭ്യമായ സീറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.