scorecardresearch

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പ്രവേശനം, അപേക്ഷ ക്ഷണിച്ചു

അപേക്ഷകർ സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ 50 ശതമാനമെങ്കിലും മാർക്കോടെ പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധി 33 വയസ്

അപേക്ഷകർ സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ 50 ശതമാനമെങ്കിലും മാർക്കോടെ പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധി 33 വയസ്

author-image
Education Desk
New Update
health

Credit: Freepik

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.Kerala.gov.in ൽ ലഭിക്കും.  ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്ക്  ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം.   അപേക്ഷാഫീസ് പൊതുവിഭാഗത്തിന്   400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്.

അപേക്ഷകർ സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ 50 ശതമാനമെങ്കിലും മാർക്കോടെ പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധി 33 വയസ്. അപേക്ഷകർക്ക് 2024 ജനുവരി ഒന്നിന് 17 വയസ് പൂർത്തിയായിരിക്കണം. സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 48 വയസ്.  അപേക്ഷകന് യോഗ്യതാ പരീക്ഷയിൽ  നേടിയ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ്   ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. സർവ്വീസ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം യോഗ്യരായ അപേക്ഷകരുടെ സർവ്വീസ് സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരിക്കും. വിശദവിവരങ്ങൾക്ക്: 0471 2560361, 2560363

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ് അപേക്ഷ ക്ഷണിച്ചു

Advertisment

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31. അപേക്ഷകർക്ക് പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത ഉണ്ടാവണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാവും. പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

പ്രസ്തുത സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ടുമെന്റിൽ ഡി.റ്റി.പി ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് – 2, പ്ലേറ്റ് മേക്കർ ഗ്രേഡ് - 2 തസ്തികകളിലേയ്ക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നു നേരിട്ടും മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം- 695 024 എന്ന വിലാസത്തിൽ തപാലിലും/വെബ്‌സൈറ്റിൽ നിന്നും ഡൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-246 7728, വെബ്സൈറ്റ്: www.captkerala.com.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ നൽകാം

Advertisment

കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-25 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കൽ) https://scholarships.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കേരള ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2024ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം. കറസ്പോണ്ടൻസ് കോഴ്സ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്ന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹതയില്ല. പ്രായം 18നും 25നും മധ്യേ. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. അപേക്ഷ ഒക്ടോബർ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: https://scholarships.gov.in, https://dcescholarship.kerala.gov.in.

ഓപ്ഷൻ സമർപ്പണം: തീയതി നീട്ടി   

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിലേക്ക് ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് കോളജ് ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി  ജൂലൈ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.

ജൂലൈ 26 വരെ തീയതി നീട്ടി

2024- 25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് കോളജ് ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്ക് ജാമ്യം നിർബന്ധമാണ്. അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.

തൊഴിലധിഷ്ഠിത പരിശീലനങ്ങൾ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം നൽകുന്നു. ഒരു ബാച്ചിൽ 25 കുട്ടികൾ. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12. വിശദവിവരങ്ങൾക്ക്; 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: