/indian-express-malayalam/media/media_files/acz8T4S1NXeAkHcLi1Eo.jpg)
Kerala SSLC Results 2024: എസ്എസ്എൽസി ഫലം
Kerala SSLC Result 2024: തിരുവനന്തപുരം: എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തുന്നത്.
എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- https://pareekshabhavan.kerala.gov.in
- www.prd.kerala.gov.in
- https://sslcexam.kerala.gov.in
- www.results.kite.kerala.gov.in
പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
- ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് തുറക്കുക
- അതിന്റെ ഹോം പേജിലെ SSLC Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അപ്പോൾ ഒരു പുതിയ പേജ് തുറക്കും
- ഇതിൽ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയശേഷം സബ്മിറ്റ് ചെയ്യുക
- പുതിയൊരു പേജിൽ നിങ്ങളുടെ ഫലം കാണാം
- ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്
ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us