scorecardresearch

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം ഉടൻ, വിദ്യാർഥികൾക്ക് ഫലമറിയാൻ ഡിജിലോക്കർ കോഡുകൾ

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
SSLC Plus Two Board Exam

ഇത്തവണ 39 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ക്ലാസ് 10, 12 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തത്

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനുള്ള ഡിജിലോക്കർ കോഡുകൾ സ്കൂളുകളിലേക്ക് അയച്ചതായി ബോർഡ് അറിയിച്ചു. ഡിജി ലോക്കർ കോഡ് ആക്ടിവേഷൻ ചെയ്യാൻ ആറക്ക അക്സസ് കോഡുകൾ ആവശ്യമാണ്. ഇതിന് വിദ്യാർത്ഥികൾ സ്കൂളുമായി ബന്ധപ്പെടണം. ഡിജിലോക്കർ അക്കൗണ്ട് ആക്ടിവേഷൻ ആയിക്കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ‘Issued Documents’ സെഷനിൽനിന്നും ഡിജിറ്റൽ അക്കാദമിക് രേഖകൾ ലഭിക്കുമെന്ന് സിബിഎസ്ഇ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Advertisment

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മേയ് 20 നുശേഷമായിരിക്കും ക്ലാസ് 10, 12 പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയെന്ന് സിബിഎസ്ഇ മേയ് മൂന്നിന് അറിയിച്ചിരുന്നു. ഇത്തവണ 39 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ക്ലാസ് 10, 12 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തത്. 

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ  cbse.gov.in, results.cbse.nic.in or cbseresults.nic.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഇതിന് റോൾനമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ്, ഐ.ഡി. എന്നിവ ആവശ്യമാണ്.

Read More

Exam Results Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: