/indian-express-malayalam/media/media_files/uploads/2019/11/university-announcement-6.jpg)
Kerala MG Kannur University Announcements 14 OCtober 2024
University Announcements 14 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാല കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജില്‍ ആരംഭിക്കുന്ന ലൈബ്രറി സയന്‍സ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (6 മാസം), യോഗ ആന്റ് മെഡിറ്റേഷന്‍ (3 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു, പി.എസ്.സി. അംഗീകാരമുള്ള കോഴ്‌സുകളാണ്. റെഗുലര്‍ ബാച്ചുകളും ശനി, ഞായര്‍ ബാച്ചുകളും പ്രത്യേകം നടത്തുന്നു. അപേക്ഷകള്‍ കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു സര്‍ട്ടിഫിക്കറ്റു കളുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാള്‍, ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ്, വടക്കേവിള പി.ഒ., പള്ളിമുക്ക്, കൊല്ലം എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0474 2727368, 9961937952 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Calicut University announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ഹിന്ദി ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “മധ്യകാല സാഹി ത്യത്തിന്റെ പുനർവായന” എന്ന വിഷയത്തിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ ദേശീയ സെമിനാർ നടക്കും. 22 - ന് രാവിലെ 10 മണിക്ക് ആര്യഭട്ടാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ അവധേഷ് പ്രധാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചിന്തകർ പങ്കെടുക്കും.
എം.എഡ്. പ്രവേശനം 2024 - 25 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16 - ന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ. മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും ഇവരെ തുടർന്നുള്ള പ്രവേശനത്തിന് പരിഗണിക്കുന്നതുമല്ല. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കുന്നതായിരിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്. ഫോണ്‍ - 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ.യു.ജി.പി. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 240/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( CCSS - 2021 & 2023 പ്രവേശനം ) എം.എ. അറബിക് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണഫലം
നാലാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ, അറബിക്, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്കൃത് സാഹിത്യ സ്പെഷ്യൽ, സാൻസ്കൃത് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( ജനറൽ ), ഹിസ്റ്ററി, ഇംഗ്ലീഷ്, ഫിലോസഫി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റെഗുലർ), നവംബർ 2023 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 25 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ.എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ് - റെഗുലർ/ സപ്പ്ളിമെന്‍ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 1 മുതൽ 6 വരെയും പിഴയോട് കൂടെ നവംബർ 8 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നവംബർ 6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (റെഗുലർ) നവംബർ 2024 പരീക്ഷകൾക്ക് ഒക്ടോബർ 16 മുതൽ 23 വരെ പിഴ ഇല്ലാതെയും ഒക്ടോബർ 25 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
ഒക്ടോബർ 15 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ബി.എ, ബി.ബി.എ (ടി.ടി.എം.), ബി.ബി.എ (എ.എച്ച്), ബി.ടി.ടി.എം, ബി.എസ്.ഡബ്ല്യു, ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എം.എം.സി. (റഗുലർ/സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.