scorecardresearch

University News 2025 May 12: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University News 2025 May 12: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

University News 2025 May 12: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

author-image
Education Desk
New Update
UNIVERSITY ANNOUNCEMENT

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരള സർവകലാശാല

പരീക്ഷാഫലം: കേരളസർവകലാശാല 2024 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎൽ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 മെയ് 20 വരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in). സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisment

കേരളസർവകലാശാല അറബിക് വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) 2025 ജൂലൈ മാസത്തിൽ ആരംഭിക്കുന്ന പതിനഞ്ചാമത്  ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് : 6500/- രൂപ. കാലാവധി : 6 മാസം. അപേക്ഷാഫോം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ  (www.arabicku.in) ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മെയ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്കായി 0471-2308846/9562722485 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: കേരളസർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള  വിദ്യാർത്ഥി പ്രതിനിധിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (https://keralauniversity.ac.in/election-notification). 

സൂക്ഷ്മപരിശോധന: കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 മെയ് 14, 15, 16 തീയതികളിൽ റീവാല്യുവേഷൻ EJ X സെക്ഷനിൽ ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

Advertisment

ബിരുദ പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് എം.ജി സര്‍വകലാശാല: അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം മഹാത്മാ ഗാന്ധി സര്‍വകലാശാല  ഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാ ഫലം സര്‍വകലാശാലാ വെബ് സൈറ്റില്‍(www.mgu.ac.in) ലഭിക്കും.

എംഎസ്സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി; ഇപ്പോള്‍ അപേക്ഷിക്കാം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ എംഎസ്സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.  കെമിസ്ട്രി, ലൈഫ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, മാത്തമാറ്റിക്സ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ അന്‍പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരെയാണ് പരിഗണിക്കുന്നത്.

പോളിമെര്‍ എന്‍ജിനീയറിംഗ്,  പോളിമെര്‍ ടെക്നോളജി, നാനോസയന്‍സ്, നാനോ ടെക്നോളജി, കെമിക്കല്‍ എന്‍ജിനീയറിംഗ്, കെമിക്കല്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍, ബയോ ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്,  മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിടെക്  യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

വ്യവസായ, ഗവേഷണ മേഖലകളിലെ സാധ്യതകള്‍ മുന്നില്‍ കണ്ടു തയ്യാറാക്കിയ പാഠ്യപദ്ധതി,  ഗവേഷണത്തിനുള്ള അവസരം, അക്കാദമിക്-വ്യവസായ മേഖലകളില്‍ വൈദഗ്ധ്യമുള്ള അധ്യാപകര്‍, ഇന്ത്യയിലോ വിദേശത്തോ ആറു മാസത്തെ ഇന്‍റേണ്‍ഷിപ്പ് എന്നിവ പ്രോഗ്രാമിന്‍റെ സവിശേഷതകളാണ്. cat.mgu.ac.in  വഴി മെയ് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 8075696733, 7012743793, 9995392693, 9446866088, 0481 2731669 എന്നി ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. ഇമെയില്‍ spst@mgu.ac.in

എം എ ഡവലപ്മെന്‍റ് സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ്: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസില്‍ എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ്, എംഎ ഇക്കണോമിക്സിന് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ  ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.  മെയ് 31 ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന വര്‍ഷ   ഫലം കാത്തിരിക്കുന്നവക്കും അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍(sgtds.mgu.ac.in). ഫോണ്‍ 9447675755

പരീക്ഷാ ഫലം: ഒന്നാം  സെമസ്റ്റര്‍ മാസ്റ്റര്‍ ഇന്‍ ജേര്‍ണലിസം ആന്‍റ് മാസ്സ് കമ്യൂണിക്കേഷന്‍ (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in   എന്ന ലിങ്കില്‍.  

ഒന്നാം  സെമസ്റ്റര്‍ എംഎസ്സി സൈക്കോളജി (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നും രണ്ടും   സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2016, 2017 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം: നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി, എംഎ (പുതിയ സ്കീം - 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും, സപ്ലിമെന്‍ററിയും, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് മെയ് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മെയ് 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി മെയ് 19 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്), നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മെയ് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മെയ് 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി മെയ് 19 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി: മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ മെയ് 19 മുതല്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ എംഎ എച്ച്ആര്‍എം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മെയ് 28 മുതല്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്ഡബ്ല്യൂ, എംഎ ജെഎംസി, എംഎച്ച്എം, എംടിടി        എം, എംഎല്‍ഐഎസ്സി, എംഎസ്സി, എംകോം (സിഎസ്എസ് 2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ മെയ് 19 മുതല്‍ നടക്കും.  

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, (സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ മാര്‍ച്ച് 2025) പരീക്ഷകള്‍ മെയ് 19 മുതല്‍ നടക്കും.  

പ്രാക്ടിക്കല്‍: നാലാം സെമസ്റ്റര്‍ ബിഎ മൃദംഗം (സിബിസിഎസ് പുതിയ സ്കീം 2023  അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ   അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 14,15 തീയതികളിലും, ബിഎ മ്യൂസിക് വീണ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍  യഥാക്രമം മെയ് 20,21, 22 തീയതികളിലും തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

വൈവ വോസി: പത്താം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇന്‍ ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ് (പുതിയ സ്കീം - 2020 അഡ്മിഷന്‍ റഗുലര്‍ ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷകള്‍ മെയ് 14ന് മാലിയങ്കര എസ്എന്‍എം കോളേജില്‍ നടക്കും.

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം: ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും ഒൻപതും സെമസ്റ്റർ ( 2014 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്, ഒന്നും മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ ( 2016 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി - സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 26 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം: ഒന്നാം സെമസ്റ്റർ ( CBCSS ) ബി.ടി.എ. നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 22 വരെ അപേക്ഷിക്കാം.

പരീക്ഷ: ഒന്നാം സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി - (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-നും ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് - (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 18-നും തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS - V - UG ) ബി.വോക്. ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2025, ( 2018 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-നും നാലാം സെമസ്റ്റർ ബി.വോക്. ( 2019 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 11-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല

എം.ബി.എ - എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം (2025-26): മെയ് 24 വരെ അപേക്ഷിക്കാം: കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ്  അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ്  അഡ്മിനിസ്ട്രേഷൻ (എം.ബി.എ) - എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന്  24.05.2025 (ശനിയാഴ്‌ച) വരെ ഓൺലൈൻ ആയി  അപേക്ഷിക്കാം. യോഗ്യത: ബിരുദവും സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്:  ഓരോ സെമെസ്റ്ററിനും 35,000/-  രൂപ.

അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 27.05.2025 (ചൊവ്വാഴ്ച) ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in - Academics → Centre for Lifelong Learning→ MBA admission)

പരീക്ഷാ വിജ്ഞാപനം: 18.06.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ  മൂന്നാം സെമസ്റ്റർ  ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് 20.05.2025 മുതൽ 27.05.2025 വരെ  പിഴയില്ലാതെയും 29.05.2025 വരെ  പിഴയോടു കൂടിയും അപേക്ഷിക്കാം.  പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

സൂക്ഷ്മ പരിശോധന ഫലം: അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. ഡിഗ്രി (ഒക്ടോബർ 2024)  പരീക്ഷകളുടെ സൂക്ഷ്മ പരിശോധന ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രെജിസ്ട്രേഷൻ  ബിരുദം  ഒന്നാം സെമസ്റ്റർ കോഴ്സ് / പരീക്ഷാ രജിസ്‌ട്രേഷൻ തീയതി നീട്ടി: പ്രൈവറ്റ് രെജിസ്ട്രേഷൻ (2024 അഡ്മിഷൻ )   ബിരുദ പ്രോഗ്രാമുകളുടെ ( FYUGP പാറ്റേൺ ) ഒന്നാം സെമസ്റ്റർ  നവംബർ 2024 സെഷൻ പരീക്ഷയ്ക്ക് മുന്നോടിയായുള്ള   സ്റ്റുഡന്റ് രജിസ്‌ട്രേഷനും കോഴ്സ് സെലെക്ഷനും ചെയ്യുവാനുള്ള അവസാന തീയതി 15 .05 .2025 വരെ നീട്ടി .  പരീക്ഷാ രെജിസ്ട്രേഷൻ 17.05.2025 ന് ആരംഭിക്കും.

വിദൂര വിദ്യാഭ്യാസം  മൂന്നാം വർഷ (സപ്ലിമെന്ററി  -മേഴ്സി ചാൻസ്‌ ) പ്രൊജക്റ്റ് സമർപ്പണം: കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബി.എ/ ബി.കോം/ ബി.ബി.എ. ബിരുദം (സപ്ലിമെന്ററി - 2019 പ്രവേശനം മാത്രം), (മേഴ്സി ചാൻസ് - 2011 മുതൽ 2018 വരെ പ്രവേശനം) മാർച്ച് 2025 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ, 16.06.2025 (ജൂൺ 16, തിങ്കളാഴ്ച) വൈകിട്ട് നാല് മണിക്കു മുൻപായി പ്രൊജക്റ്റ് റിപ്പോർട്ട് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോംങ് ലേണിങ്   ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.

മേഴ്‌സി ചാൻസ് വിദ്യാർഥികൾ റീ-രജിസ്‌ട്രേഷൻ മെമ്മോയുടെ പകർപ്പ് കൂടി  റിപ്പോർട്ടിനൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾക്കായി സർവ്വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാവുന്നതുമാണ്.

Read More

Kerala University Mg University Calicut University Kannur University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: