/indian-express-malayalam/media/media_files/uploads/2019/11/university-announcement-6.jpg)
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കേരള സർവകലാശാല
പരീക്ഷ തീയതി പുനഃക്രമീകരിച്ചു: കേരളസർവകലാശാല 2025 ഏപ്രിൽ 28 മുതൽ നടത്താൻ നിശ്ചയിച്ചി രുന്ന ബികോം (ആന്വൽ - പ്രൈവറ്റ് സ്റ്റഡി) കോഴ്സുകളുടെ ഒന്ന്, രണ്ട്, മൂന്ന് വർഷ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സിചാൻസ് – 2000 അഡ്മിഷന് മുൻപും, 2000-2019 അഡ്മിഷൻ വരെയും) അഡീഷണൽ ഇലക്ടീവ് പരീക്ഷകൾ 2025 മെയ് 7 തീയതിയിലേക്ക് പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പരീക്ഷാഫലം: കേരളസർവകലാശാല 2024 നവംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം (PGDCJ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 2025 ഏപ്രിൽ 26 വരെ ഓഫ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 - 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോ ധനയ്ക്കും 2025 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി: കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി സുവോളജി (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി 2025 മെയ് 6 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കണ്ണൂർ സർവകലാശാല
പി.ജി.ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും, ത്രി വത്സര എൽ.എൽ.ബി, പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം: 2025-26 അധ്യയന വർഷത്തിൽ, കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിൽ/സെന്‍ററുകളിൽ പി.ജി ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ.എൽ.ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 16.04.2025, 5.00 p.m. ന് ആരംഭിക്കുന്നതും 15.05.2025 , 5.00 p.m. ന് അവസാനിക്കുന്നതുമാണ്.
മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പി.ജി, എൽ.എൽ.ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങൾക്ക് 300/- രൂപയും മറ്റ് വിഭാഗങ്ങൾക്ക് 600/-രൂപയുമാണ്. ഓരോ അധിക പി.ജി, എൽ.എൽ.ബി പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങൾക്ക് 200/- രൂപ വീതവും, മറ്റ് വിഭാഗങ്ങൾക്ക് 400/- രൂപ വീതവുമാണ്. ഒരപേക്ഷകന് പരമാവധി നാല് പ്രോഗ്രാമുകൾ വരെ അപേക്ഷിക്കാവുന്നതാണ്.
SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് ഒടുക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
ഡിപ്ലോമ പ്രോഗ്രാമുകളൊഴികെയുള്ള പി.ജി.പ്രോഗ്രാമുകൾക്ക് ഓൺലൈനായി നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ സ്കോറിന്റെയും അടിസ്ഥാനത്തിലാണ്. വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 7356948230. E -mail id: deptdoa@kannuruniv.ac.in
പരീക്ഷാ കേന്ദ്രം മാറ്റി: 22.04.2025 ന് ആരംഭിക്കുന്ന നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഡിഗ്രി (റഗുലർ) ഏപ്രിൽ 2025, രണ്ടാം സെസ്റ്റർ ബിരുദം (സപ്ലിമെൻററി /ഇംപ്രൂവ് മെൻറ്) ഏപ്രിൽ 2025 എന്നീ പരീക്ഷകൾക്ക് ബേക്കൽ, പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻറ് സയൻസ് കോളേജിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാ കേന്ദ്രം കാസർഗോഡ് ഗവൺമെൻറ് കോളേജിലേക്ക് മാറ്റിയതായി അറിയിക്കുന്നു.
തിയതി പുനഃക്രമീകരിച്ചു: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2025) പരീക്ഷകൾക്ക് ഇൻറേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള തിയതി 26.04.2025 വരെയായി ദീർഘിപ്പിച്ചു.
ടൈം ടേബിൾ: പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം.എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീന്‍ ലേണിങ് (റഗുലർ), ഏപ്രില്‍ 2025 ന്‍റെ പ്രോജക്ട്/ വൈവ പരീക്ഷകള്‍ ഏപ്രിൽ 24, 25 എന്നീ തീയതികളിലായി നെഹ്രൂ ആ൪ട്സ് ആൻറ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് വെച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക
പുനർമൂല്യനിർണ്ണയഫലം: കണ്ണൂർ സർവ്വകലാശാല ഡോ.ജാനകിയമ്മാൾ ക്യാമ്പസ്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാടിലെ മൂന്നാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (ഡിപ്പാർട്ട്മെൻറ് ഓഫ് ലോ) നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്: അഫിലിയേറ്റഡ് കോളേജുകളിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 (റഗു/സപ്ലി/ഇമ്പ്രൂവ്) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റില്‍ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ: കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി (റെഗുലർ ) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ 2025 ഏപ്രിൽ 23, 24 തീയതികളിലായി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് & അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാൻകോട്, വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാല
രജിസ്‌ടേഷന്‍ തിയതി നീട്ടി: 2025-26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും സര്‍വകലാശാല സെന്ററുകളിലെയും കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ കാലിക്കറ്റ് യുണിവേഴ്‌സിറ്റി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ ടെസ്റ്റിന് (സി.യു.സി.ഇ.ടി. 2025) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഏപ്രില്‍ 25, വൈകുന്നേരം 5.00 മണിവരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് ( (admission.uoc.ac.in) സന്ദര്‍ശിക്കുക.
പരീക്ഷ: ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2017 സ്‌കീം- 2017 മുതല്‍ 2021 അഡ്മിഷന്‍) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ (ഏപ്രില്‍ 2025) മെയ് 19 മുതല്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍.
ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2022 സ്‌കീം- 2022 അഡ്മിഷന്‍) റെകുലര്‍ പരീക്ഷകള്‍ (മെയ് 2025) മെയ് 19 മുതല്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍ (2024 സ്‌കീം - നവംബര്‍ 2024 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ മെയ് 16 ന് തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി / ഇപ്രൂവ്‌മെന്റ (2019 സ്‌കീം - 2019 മുതല്‍ 2023 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ മെയ് 22 ന് തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍.
പുന്‍മൂല്യനിര്‍ണയഫലം: വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി ബി സി എസ് എസ് - സപ്ലിമെന്ററി / ഇപ്രൂവ്‌മെന്റ്) നവംബര്‍ 2024 പരീക്ഷകളുടെ പുന്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം (www.uoc.ac.in) ലഭ്യമാകുന്നതാണ്.
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ (സി ബി സി എസ് എസ് - യു.ജി്.) ബി.കോം/ബി.ബി.എ - സപ്ലിമെന്ററി / ഇപ്രൂവ്‌മെന്റ നവംബര്‍ 2024 ബാര്‍കോഡ് അധിഷ്ഠിത പരീക്ഷകളുടെ പുന്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം (www.uoc.ac.in) ലഭ്യമാകുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.