scorecardresearch

University News 2025 April 11: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University News 2025 April 11: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

University News 2025 April 11: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
university announcements, ie malayalam

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ: കേരളസർവകലാശാലയുടെ കീഴിലുള്ള നിയമ പഠന വകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 2025 ഏപ്രിൽ 16 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം ക്യാമ്പസ്സിലെ നിയമ പഠന വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.  പ്രായപരിധിയില്ല.  വിശദവിവരങ്ങൾക്ക് ഫോൺ: 9947841574,0471-2308936, ഇ-മെയിൽ : officekulaw@gmail.com. 

Advertisment

പരീക്ഷാഫലം: കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ പാർട്ട് III – മെയിൻ & സബ്സിഡിയറി ബിഎസ്‍സി ആന്വൽ സ്കീം (മേഴ്സിചാൻസ്) പരീക്ഷകളുടെ (മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, കെമിസ്ട്രി – മെയിൻ & സബ്സിഡിയറി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2025 ഏപ്രിൽ 24 വരെ ഓഫ്‍ലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ
(www.keralauniversity.ac.in).

പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി/ സെമിനാർ: കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്‍സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎസ്ഡബ്ല്യൂ, ബിവോക്, എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) ഏപ്രിൽ 2025 പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ട്/വൈവ/പ്രാക്ടിക്കൽ പരീക്ഷകൾ 2025 ഏപ്രിൽ 30 മുതൽ മെയ് 09 വരെ നടത്തുന്നു.  വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബിപിഎ ഡാൻസ് ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഏപ്രിൽ 21 മുതൽ ആരംഭിക്കുന്നു.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

Advertisment

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി 2025 മെയ് 7 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്‍സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2020 അഡ്മിഷൻ) പരീക്ഷകളുടെ ലാബ്, മൈനർ പ്രോജക്ട് & സെമിനാർ പരീക്ഷകൾ 2025 ഏപ്രിൽ 22 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തുന്നു.  ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

സൂക്ഷ്മപരിശോധന: കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിബിഎ/ബിസിഎ/ബിഎ/ബിഎസ്‍സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് കരിയർ റിലേറ്റഡ് ബിരുദ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ഏപ്രിൽ 19 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ-III സെക്ഷനിൽ ഹാജരാകേണ്ടതാണ്.  

കാലിക്കറ്റ് സർവകലാശാല

കീം മോക് ടെസ്റ്റ്: KEAM 2025 പ്രവേശന പരീക്ഷ യ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 17-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ കീം പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനത്തന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ : 9188400223, 9567172591. ഇ - മെയിൽ ഐ.ഡി. : mocktest@cuiet.info . വെബ്സൈറ്റ് : www.cuiet.info . 

പരീക്ഷാ അപേക്ഷ: പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 30 വരെയും 190/- രൂപ പിഴയോടെ മെയ് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 15 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ: ഏഴാം സെമസ്റ്റർ ( CBCSS - 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 16-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കെവീയം കോളേജ് വളാഞ്ചേരി.

ആറാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങലൂർ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 19, 21 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം: നാലാം സെമസ്റ്റർ ( CUCSS - 2018 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ( CCSS - 2023 പ്രവേശനം ) എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  

പുനർമൂല്യനിർണയഫലം: മൂന്നാം സെമസ്റ്റർ (CBCSS - PG) എം.എ. അഫ്സൽ - അൽ - ഉലമ, മലയാളം, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (ജനറൽ), സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷ്യൽ), എം.കോം., എം.എസ് സി. - അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജനറൽ ബയോടെക്‌നോളജി, മൈക്രോബയോളജി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബർ 2024 പരീക്ഷയുടെയും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS - PG - SDE) എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. അറബിക്, എം.കോം. നവംബർ 2024, എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് കോഴ്സ്: ഏപ്രിൽ 19 വരെ അപേക്ഷിക്കാം: കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര ക്യാംപസിൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (EPP) ഇംഗ്ലിഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് 19.04.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

ക്ലാസുകൾ 26.04.2025ന് തുടങ്ങും. യോഗ്യത: പ്ലസ് ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ്: 3,000/- രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി 22.04.2025ന് മുൻപ് സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം.

ആവശ്യമുണ്ട്: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ധർമശാല ക്യാമ്പസിൽ ടീച്ചർ എഡ്യൂക്കേഷൻ സെന്റെറിൽ ദിവസവേതന അടിസ്ഥാനത്തിൽ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലബിരുദവും,  ഓഫീസ്പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഓഫീസിൽ അസിസ്റ്റന്റിനെ (താത്കാലിക അടിസ്ഥാനത്തിൽ) ആവശ്യമുണ്ട്. പ്രായം 18  നും 36  നും ഇടയിൽ (നിയമാനുസൃതമായ  വയസ്സിളവ്). യോഗ്യതയുള്ളവർ 21.04.2025  തിങ്കളാഴ്ച്ച രാവിലെ 10.00   മണിക്ക് ധർമശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റെറിൽ വച്ചു നടത്തുന്ന ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ ഹാജരാക്കേണ്ടതാണ്.

ഹാൾ ടിക്കറ്റ്: 22.04.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)   ഏപ്രിൽ 2025 പരീക്ഷകളുടെയും, 2009 മുതൽ 2013 വരെ അഡ്മിഷൻ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ബിരുദം -വൺ ടൈം മേഴ്‌സിചാൻസ്   (നവംബർ-2024)  പരീക്ഷകളുടെയും ഹാൾ ടിക്കറ്റ്,  നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  

 22 / 04 / 2025 മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ് വൈ യു ജി പി ) രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) റെഗുലർ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് , കോളേജുകൾക്ക്  അവരുടെ  ലോഗിനിൽ നിന്നും വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പിൽ  നിന്നും ലഭ്യമാകും  

ടൈം ടേബിൾ: 14.05.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം(റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾസർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Read More

Kerala University Calicut University Mg University Kannur University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: