/indian-express-malayalam/media/media_files/v7WV8NPcuqL0YQePYJuM.jpg)
ജൂൺ 19 ന് വൈകിട്ട് 6 മണിവരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം.
കീം 2024 മുഖേന എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിചേർക്കാനും അവസരമുണ്ട്.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ NATA പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിനും, നീറ്റ് യു.ജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. ജൂൺ 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.Kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇതിന് സൗകര്യം ലഭിക്കും.
നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും. വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ഹെൽപ് ലൈൻ - 0471- 2525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us