scorecardresearch

ഡോക്ടറാവാൻ ഇന്ത്യൻ വിദ്യാർഥികൾ ജപ്പാനിലേക്ക്; ട്യൂഷൻ ഫീയും ജീവിത ചെലവും അറിയണ്ടേ?

Japan Medical Course Details: ജപ്പാനിലെ പബ്ലിക് സർവകലാശാലയിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർഥിയുടെ ആദ്യ വർഷത്തെ ജീവിത ചിലവും ട്യൂഷൻ ഫീയും എട്ട് ലക്ഷം രൂപയ്ക്ക് അടുത്ത് വരും

Japan Medical Course Details: ജപ്പാനിലെ പബ്ലിക് സർവകലാശാലയിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർഥിയുടെ ആദ്യ വർഷത്തെ ജീവിത ചിലവും ട്യൂഷൻ ഫീയും എട്ട് ലക്ഷം രൂപയ്ക്ക് അടുത്ത് വരും

author-image
Info Desk
New Update
Japan MBBS Visa for Indian Students

Osaka University, Keio Medical School, Tokyo University, Tohuku University (Clockwise; Images via official websites)

2025ലെ നീറ്റ് യുജി പരീക്ഷ എഴുതിയത് 22 ലക്ഷ്യം വിദ്യാർഥികളാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് എംബിബിഎസ് അഡ്മിഷൻ എന്ന ലക്ഷ്യം പിന്നിൽ ഉപേക്ഷിച്ച് വിദേശത്തേക്ക് മെഡിക്കൽ മേഖലയിലെ ഉപരിപഠനത്തിനായി പറക്കുന്നത് നിരവധി വിദ്യാർഥികളാണ്. ആ വഴിയെ വിദേശത്തേക്ക് പറന്ന് അവിടെ നിന്ന് ഡോക്ടറായി രാജ്യത്തേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ജപ്പാൻ നിങ്ങൾക്ക് മുൻപിൽ നല്ല അവസരങ്ങളുടെ വാതിലാണ് തുറന്നിടുന്നത്. എന്തെന്നല്ലേ?

Advertisment

നേരത്തെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേക്കും റഷ്യയിലേക്കുമെല്ലാമാണ് എംബിബിഎസ് പഠനത്തിനായി ഇന്ത്യയിൽ നിന്ന് വിദ്യാർഥികൾ കൂടുതലായി പോയിരുന്നത്. എന്നാൽ ഇപ്പോൾ ജപ്പാൻ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സാമ്പത്തികമായു ഉൾപ്പെടെ ഇണങ്ങുന്ന രാജ്യമായി മാറി. 

Also Read: NEET Result 2025: നീറ്റ് യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം

ഉന്നത നിലവാരത്തിലെ വിദ്യാഭ്യാസം, ആഗോള തലത്തിൽ തന്നെ അംഗീകാരം ലഭിക്കുന്ന മെഡിക്കൽ പ്രോഗ്രാം, ആരോഗ്യമേഖലയിലെ അവസരങ്ങൾ കൂടുന്നത് എന്നിവയും ജപ്പാനിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെ ആകർശിക്കുന്നു. 

Advertisment

ജപ്പാനിൽ മെഡിസിൻ പഠനത്തിന് എത്ര രൂപയാവും? 

ജപ്പാനിൽ മെഡിസിൻ പഠിക്കുമ്പോൾ രണ്ട് കാര്യങ്ങൾക്കാണ് പണം വേണ്ടത്. ട്യൂഷൻ ഫീസിനും ജീവിത ചെലവിനും. ഏത് ഇൻസ്റ്റിറ്റ്യൂഷനിൽ ആണ് നിങ്ങൾ പഠിക്കുന്നത് എന്നത് ആശ്രയിച്ച് ട്യൂഷൻ ഫീയിൽ വ്യത്യാസം ഉണ്ടാവും. ജപ്പാനിലെ ഏത് നഗരത്തിലാണ് നിങ്ങൾ താമസിക്കുന്നത് എന്നത് അനുസരിച്ച് ജീവിത ചിലവിലും വ്യത്യാസമുണ്ടാവും.

Also Read: യുകെയിൽ ഡോക്ടർമാർക്ക് അവസരം; കൊച്ചിയിൽ അഭിമുഖം 

പബ്ലിക് യൂണിവേഴ്സിറ്റികൾ ആണ് കുറഞ്ഞ ചിലവിൽ ജപ്പാനിൽ പഠനം ലക്ഷ്യമിടുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷൻ. പബ്ലിക് യൂണിവേഴ്സിറ്റിയിൽ പ്രതിവർഷം 5000 യുഎസ് ഡോളർ( ഏകദേശം 4,34,959 ഇന്ത്യൻ രൂപ) ആണ് ട്യൂഷൻ ഫീ.

സ്വകാര്യ സർവകലാശാലയിലെ ഫീ

ജപ്പാനിലെ സ്വകാര്യ സർവകലാശാലകളിൽ മെഡിക്കൽ പഠനത്തിന് പബ്ലിക് സർവകലാശാലകളെ അപേക്ഷിച്ച് ഉയർന്ന ട്യൂഷൻ ഫീയാണ്. ഒരു വർഷം $11,000 ഡോളർ മുതൽ 18,000 യുഎസ് ഡോളർ വരെയാണ് (ഏകദേശം 9,56,904 രൂപ മുതൽ 15,65,987 രൂപ വരെ). 

ഉദാഹരണത്തിന്, ടോക്യോ മെഡിക്കൽ സർവകലാശാലയിലെ ആറ് വർഷത്തെ എംഡി പ്രോഗ്രാമിന് 29.4 മില്യൺ ജപ്പാനീസ് യെൻ ( ഏകദേശം 1,70,75,304 ഇന്ത്യൻ രൂപ) ആണ് വേണ്ടിവരുന്നത്. പ്രതിവർഷം ശരാശരി 4.9 മില്യൺ ജാപ്പനിസ് യെൻ (28,85,299 ഇന്ത്യൻരൂപ).

ജപ്പാനിലെ ജീവിത ചിലവ്

ജപ്പാനിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർഥിക്ക് ഒരു മാസം 66,000 രൂപ മുതൽ 83000 രൂപവരെയാണ് വേണ്ടിവരുന്നത്. വാടക, ഭക്ഷണ ചിലവ്, യാത്രയ്ക്ക് വേണ്ട പണം എന്നിവയെല്ലാം കൂട്ടിയാണ് ഇത്. എന്നാൽ ജപ്പാനിലെ വലിയ നഗരങ്ങളായ ടോക്യോയിലെല്ലാം ജീവിത ചിലവ് മുകളിൽ പറഞ്ഞ തുകയിൽ നിന്ന് കൂടുതൽ ഉയരും. 

Also Read: Kerala Jobs: തൊഴിൽ മന്ത്രാലയത്തിനു കീഴിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

ജപ്പാനിലെ പബ്ലിക് സർവകലാശാലയിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർഥിയുടെ ആദ്യ വർഷത്തെ ജീവിത ചിലവും ട്യൂഷൻ ഫീയും എട്ട് ലക്ഷം രൂപയ്ക്ക് അടുത്ത് വരും. സ്വകാര്യ സർവകലാശാലയിൽ ഇത് 14 ലക്ഷം രൂപയാവും. ഇതിന് പുറമെ വിസാ ഫീ, ഫ്ളൈറ്റ് ടിക്കറ്റ് തുക, അക്കോമഡേഷൻ ഡെപ്പോസിറ്റി തുകയും എന്നിവയും കണ്ടെത്തേണ്ടി വരും. 

ജപ്പാനിൽ ഇന്ത്യൻ വിദ്യാർഥികൾ കൂടുതലുള്ള സർവകലാശാലകൾ

ഇംഗ്ലീഷ് സൗഹൃദ ഉന്നത സർവകലാശാലകളിൽ ചേരാനാണ് ഇന്ത്യൻ വിദ്യാർഥികൾ ശ്രമിക്കുന്നത്. 

ടോക്യോ സർവകലാശാല- എംഡി റിസർച്ച്, ക്ലിനിക്കൽ എക്സലൻസ് എന്നിവയിൽ പേരെടുത്തതാണ് ടോക്യോ സർവകലാശാല

കെയോ സർവകലാശാലസ്കൂൾ ഓഫ് മെഡിസിൻ- പല തരത്തിലെ ഇംഗ്ലീഷ് മീഡിയം ബിരുദ മെഡിക്കൽ പ്രോഗ്രാമുകൾ ഈ സർവകലാശാല ഓഫർ ചെയ്യുന്നുണ്ട്. 

ഒസാക സർവകലാശാല, ടോഹോകു സർവകലാശാല:ബയോമെഡിക്കൽ സയൻസും നഴ്സിങ് സ്പെഷ്യലൈസേഷൻസും ആഗ്രഹിക്കുന്നവർക്ക് ഇവിടെ അപേക്ഷിക്കാം.

പ്ലേസ്മെന്റ് സാധ്യതകൾ

ജപ്പാനിലെ മെഡിക്കൽ ബിരുദധാരികൾ ജാപ്പനിസ് നാഷണൽ മെഡിക്കൽ ലൈസൻസിങ് എക്സാം പാസ് ആവണം. ഇതിന് ജാപ്പനീസ് ഭാഷയിലെ പ്രാവിണ്യം ആവശ്യമാണ്, (ജെഎൽപിടി എ2 അല്ലെങ്കിൽ അതിന് മുകളിൽ വേണം). ഫോറിൻ മെഡിക്കൽ ഗ്രാഡ്യുവേറ്റ് എക്സാമിനേഷന് ജപ്പാനിൽ പരിശീലനം നടത്തുന്നതിന് പരിഗണിക്കുന്നതല്ല. 

എന്നാൽ ഇന്ത്യൻ വിദ്യാർഥികൾ ഇന്ത്യയിൽ പ്രാക്ടീസ് നടത്തണം എങ്കിൽ ദ ഫോറിൻ മെഡിക്കൽ ഗ്രാഡ്യുവേറ്റ് എക്സാമിനേഷൻ പാസായിരിക്കണം. ജപ്പാനിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ജാപ്പനീസ് ഭാഷയിൽ പ്രാവിണ്യം ഉണ്ടെങ്കിൽ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ച് സ്പെസിഫൈഡ് സ്കിൽഡ് വർക്കർ പദ്ധതിക്ക് കീഴിൽ. 

Read More: Kerala Jobs: ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്, യോഗ്യത ബിരുദാനന്തര ബിരുദം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: