/indian-express-malayalam/media/media_files/yWGiqHeFxTAObuqTBCXk.jpg)
പ്രതീകാത്മക ചിത്രം
ബിരുദം പൂർത്തിയാക്കിയ ശേഷം ഇറ്റലിയിൽ തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഇരു രാജ്യങ്ങളും. വിദ്യാർത്ഥികൾക്ക് 12 മാസം കൂടി രാജ്യത്ത് തുടരാൻ അനുമതി നൽകുമെന്നാണ് രണ്ട് സർക്കാരുകളും പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യയും ഇറ്റാലിയൻ റിപ്പബ്ലിക് സർക്കാരും തമ്മിലുള്ള മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി ഉടമ്പടിയിൽ ഒപ്പുവെക്കാനും അംഗീകരിക്കാനുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുൻകൂർ അംഗീകാരം നൽകി.
നേരത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ കാര്യത്തിലടക്കം ഓസ്ട്രേലിയ പോലെയുള്ള ചില രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ അവസരത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തങ്ങളുടെ രാജ്യത്ത് കൂടുതൽ അവസരങ്ങൾ നൽകുന്നുവെന്ന ഇറ്റലിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. കരാർ പ്രകാരം, ഇറ്റലിയിൽ അക്കാദമിക്/വൊക്കേഷണൽ പരിശീലനം പൂർത്തിയാക്കിയ ശേഷം പ്രൊഫഷണൽ എക്സ്പീരിയൻസിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 12 മാസം വരെ ഇറ്റലിയിൽ താൽക്കാലിക താമസം അനുവദിക്കും.നിലവിൽ, ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ഉള്ളവർക്ക് 12 മാസത്തേക്ക് പഠനത്തിന് ശേഷം ഇറ്റലിയിൽ തുടരാൻ അർഹതയുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം 2022-ൽ 5,897 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠന വിസയിൽ ഇറ്റലിയിൽ ഉണ്ടായിരുന്നത്. 2019-ൽ ഇത് 4791-ഉം, 2020-ൽ 3211-ഉം 2021-ൽ 3008 ഇന്ത്യൻ വിദ്യാർത്ഥികളും ഇറ്റലിയിലുണ്ടായിരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിനുപുറമെ, ഇറ്റാലിയിൽ പ്രൊഫഷണൽ പരിശീലനം, പാഠ്യേതര ഇന്റേൺഷിപ്പുകൾ, കരിക്കുലർ ഇന്റേൺഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകൾ നിലവിലുണ്ട്. ഇത് ഇന്ത്യൻ വിദ്യാർത്ഥികളോ ട്രെയിനികളോ ആയവർക്ക് ഇറ്റാലിയൻ നൈപുണ്യ പരിശീലന നിലവാരത്തിൽ എക്സ്പീരിയൻസ് നേടാൻ സഹായിക്കുന്നു.
ഇറ്റാലിയൻ ഗവൺമെന്റ് 2023, 2024, 2025 വർഷങ്ങളിൽ 5000, 6000, 7000 നോൺ-സീസണൽ ഇന്ത്യൻ തൊഴിലാളികളുടെ ക്വാട്ടയും സംവരണം ചെയ്തിട്ടുണ്ട് (സീസണൽ ഇതര തൊഴിലാളികൾക്ക് ആകെ റിസർവ് ചെയ്ത ക്വാട്ട 12000 ആണ്). കൂടാതെ, ഇറ്റാലിയൻ നിലവിലെ ഫ്ലോസ് ഡിക്രി പ്രകാരം 2023, 2024, 2025 വർഷങ്ങളിൽ 3000, 4000, 5000 സീസണൽ ഇന്ത്യൻ തൊഴിലാളികളുടെ ക്വാട്ടയും റിസർവ് ചെയ്തിട്ടുണ്ട്.
Read Here
- പഠന വിസയ്ക്കായുള്ള അപേക്ഷകളിൽ നിലപാട് കടുപ്പിക്കാൻ ഓസ്ട്രേലിയൻ സർക്കാർ
- ഐഐടി പാലക്കാട്; വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ശരാശരി ശമ്പളം, ഓഫറുകൾ എന്നിവയിൽ വർദ്ധന
- പിജി ഒരു വർഷം, ഇഷ്ടമുള്ള വിഷയം, ഇഷ്ടമുള്ള മോഡിൽ പഠിക്കാം; യു ജി സി നിർദ്ദേശം
- NEET UG 2024: മോക്ക് ടെസ്റ്റുകൾ അഥവാ പരിശീലന പരീക്ഷകൾ പ്രധാനമാകുന്നത് എന്തു കൊണ്ട്?
- ഈ വിദ്യാർത്ഥികൾ എവിടെ പോകുന്നു? അഞ്ച് വർഷത്തിലാദ്യമായി ഐ ഐ ടി ഉപേക്ഷിച്ച് വിദ്യാർത്ഥികൾ
- കേരളത്തിലാദ്യമായി ബി എസ് സി ന്യൂക്ലിയർ മെഡിസിൻ കോഴ്സ് ആരംഭിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.