/indian-express-malayalam/media/media_files/2025/04/30/university-announcement-004-559303.jpg)
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കേരള സർവകലാശാല
പരീക്ഷാഫലം: കേരളസർവകലാശാല സൈക്കോളജി പഠന വിഭാഗം 2025 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് (2022-23 ബാച്ച്) (സി.എസ്.എസ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല സൈക്കോളജി പഠന വിഭാഗം 2025 ഫെബ്രുവരിയിൽ നടത്തിയ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് (2023-24 ബാച്ച്) റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല സൈക്കോളജി പഠന വിഭാഗം 2025 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് (2021-22 ബാച്ച്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‍സി മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി & ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 മെയ് 19 വരെ SLCM (2023, 2022 & 2021 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം – റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 മെയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം – റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 മെയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പ്രാക്ടിക്കൽ: കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം പരീക്ഷയുടെ പ്രാക്ടിക്കൽ 2025 മെയ് 29, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കണ്ണൂർ സർവകലാശാല
ടൈം ടേബിൾ: അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ച് , ആറ് സെമസ്റ്റർ ബിരുദ സ്പെഷ്യൽ പരീക്ഷകളുടെയും , മൂന്ന് , നാല് സെമസ്റ്റർ ബിരുദാനന്തര ബിരുദ സ്പെഷ്യൽ പരീക്ഷകളുടെയും ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: കാലിക്കറ്റ് സർവകലാശാലയുടെ ആറാം സെമസ്റ്റർ ( 2022 പ്രവേശനം ) യു.ജി. ഏപ്രിൽ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റഗുലർ വിഭഗത്തിൽ 81.36 വിദൂര വിഭാഗത്തിൽ 43.99 എന്നിങ്ങനെയാണ് വിജയശതമാനം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട തീയതിയും വിശദ വിവരങ്ങളും വെബ്സൈറ്റിൽ.
പി.എച്ച്ഡി. പ്രവേശനം രണ്ടാം ഘട്ടം; ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം: പി.എച്ച്ഡി. 2024 പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച് CAPID ലഭിക്കുകയും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് മുന്‍പായി സര്‍വകലാശാല അംഗീകരിച്ച ദേശീയ, സംസ്ഥാന ഏജന്‍സികളുടെ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്തവരില്‍ സാങ്കേതിക പിഴവുകളാല്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ഒരവസരം കൂടി. ഗവേഷണകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ സര്‍വകലാശാലാ പ്രവേശന ഡയറക്ടറേറ്റ് മുഖേനയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. അര്‍ഹരായവരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പുനഃക്രമീകരിക്കും.
ഗണിത ശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം: കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാവുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക് വകുപ്പ് മേധാവിയുടെ ചേമ്പറിലാണ് അഭിമുഖം.
പരീക്ഷ: വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ (CBCSS - UG) (2019 മുതൽ 2023 വരെ പ്രവേശനം) ബി.ബി.എ., ബി.എ. അഫ്സൽ - ഉൽ - ഉലമ, ബി.എ., ബി.കോം., (2019 മുതൽ 2021 വരെ പ്രവേശനം) ബി.എസ് സി., (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS - UG) ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.ടി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫസൽ - ഉൽ - ഉലമ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എസ്. സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എസ്.സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയൻസ്, ബി.എസ്. സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കളിനറി ആർട്സ്, ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി ഡബിൾ മെയിൻ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി. ഡെസ് ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, (CUCBCSS - UG) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം: ഒന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( CUCSS - 2024 പ്രവേശനം ) ഈവനിംഗ് പാർട്ട് ടൈം എം.ബി.എ. ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
എംജി സർവകലാശാല
എംജി സര്‍വകലാശാലയില്‍ എഐ പഠിക്കാം: അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗില്‍ എംഎസ്സി പഠനത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അവസരം. സര്‍വകലാശാലാ കാമ്പസിലെ സ്കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് റോബോട്ടിക്സില്‍ പ്രവേശനത്തിന് മെയ് 20 വരെ അപേക്ഷിക്കാം.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുള്ള എഐ ആന്‍റ് ഡിഎല്‍ ലാബ്, ഇന്‍ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്മുറികള്‍, കാലോചിതമായ പാഠ്യപദ്ധതി, അക്കാദമിക് ഗ്രാന്‍റുകളും സ്കോളര്‍ഷിപ്പുകളും, നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട പുത്തന്‍ അറിവുകള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശില്‍പ്പശാലകള്‍, എഐ, ഡിഎല്‍ ഗവേഷകരുടെയും വ്യവസായ വിദഗ്ധരുടെയും മേല്‍നോട്ടം, മികച്ച പ്ലേസ്മെന്‍റ് സാധ്യത തുടങ്ങിയവ പ്രോഗ്രാമിന്‍റെ സവിശേഷതകളാണ്.
കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ഐടി, സൈബര്‍ ഫോറന്‍സിക്സ്, ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഐ, എംഎല്‍, സിഎസ്, ഐടി എന്നിവയില്‍ ഒരു വിഷയം മേജര്‍ അല്ലെങ്കില്‍ സബ്സിഡിയറി ലെവലിലുള്ള ഏതെങ്കിലും സയന്‍സ് ബിരുദമുള്ളവരെയും പാര്‍ട്ട് മൂന്നിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സിഎസ്, ഐടി, ഇലക്ട്രോണിക്സ് എന്നിവയില്‍ ഏതിലെങ്കിലും ബിടെക് യോഗ്യത നേടിയവരെയും പരിഗണിക്കും.
cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍(www.sair.mgu.ac.in) ഇമെയില്‍ sair@mgu.ac.in, ഫോണ്‍-0481 2733387
സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎ ഇംഗ്ലീഷ്, മലയാളം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎ ഇംഗ്ലീഷ്, മലയാളം പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് മെയ് 20 വരെ അപേക്ഷിക്കാം. സിനിമ, നാടക, മാധ്യമ, വിദ്യാഭ്യാസ മേഖലകളില്‍ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത വകുപ്പ്, വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും അവസരമൊരുക്കുന്നു. സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട രാജ്യത്തെ മികച്ച ലൈബ്രറികളിലൊന്നാണ് ഇവിടുത്തേത്. www.cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 9495607297
എം.ജി സര്‍വകലാശാലാ കാമ്പസില്‍ എം.ബി.എ: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍റ് ബിസിനസ് സ്റ്റഡീസില്‍(എസ്.എം.ബി.എസ്) എംബിഎ പ്രോഗ്രാമില്‍ പ്രവേശനത്തിന് മെയ് 20 വരെ അപേക്ഷിക്കാം.
ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ഓപ്പറേഷന്‍സ് മാനേജ്മെന്‍റ്, ബിസിനസ് അനലിറ്റിക്സ് എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് ucica.mgu.ac.in ല്‍ അപേക്ഷ നല്‍കാം. സിമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയിലെ സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം നല്‍കുക. ഇ-മെയില്‍:smbs@mgu.ac.in ഫോണ്‍-0481 2733367
സംസ്കൃത സർവകലാശാല
സംസ്കൃത സർവ്വകലാശാലയിൽ പമ്പ് ഓപ്പറേറ്റർ കം പ്ളംബിംഗ് അസിസ്റ്റന്റ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പമ്പ് ഓപ്പറേറ്റർ കം പ്ളംബിംഗ് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മെയ് 15ന് രാവിലെ 11ന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ഉയർന്ന പ്രായപരിധി 40 വയസ്. പ്ലംബിംഗ്, സാനിട്ടറി ജോലികളിൽ പരിചയമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിദിനം 715/- രൂപ വീതം പ്രതിമാസം പരമാവധി 19315/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയും സഹിതം മെയ് 15ന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.