/indian-express-malayalam/media/media_files/iDN2hLDwHYUWEIFDY673.jpg)
പ്രാദേശിക ഭാഷകളിലെ എൻജിനീയറിങ്ങിൽ വലിയൊരു വളർച്ച കാണിക്കുന്നുണ്ട്
ന്യൂഡൽഹി: പുതിയ ദേശീയ പദ്ധതിയുടെ ഭാഗമായി മൂന്ന് വർഷം മുമ്പാണ് സർക്കാർ പ്രാദേശിക ഭാഷകളിൽ എൻജിനീയറിങ് ബിരുദ കോഴ്‌സുകൾ ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള 22 എൻജിനീയറിങ് കോളേജുകൾ പ്രാദേശിക ഭാഷകൾക്കായി 2,580 സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. മൊത്തത്തിൽ 25 ലക്ഷം എൻജിനീയറിങ് സീറ്റുകളിൽ ഇത് ഒരു ചെറിയ ഭാഗമാണ്. പക്ഷേ, പ്രാദേശിക ഭാഷകളിലെ എൻജിനീയറിങ്ങിൽ വലിയൊരു വളർച്ച കാണിക്കുന്നുണ്ട്.
തമിഴ്‌നാട്, ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷാ പ്രോഗ്രാമുകളിലാണ് ഒരു പ്രത്യേക ഉയർച്ച കാണിക്കുന്നത്. ഈ കോഴ്‌സുകളിലെ എൻറോൾമെന്റ് മൊത്തത്തിൽ മെച്ചപ്പെട്ടുവെന്നാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) ഡാറ്റ കാണിക്കുന്നത്. 2021-22 അധ്യയന വർഷത്തിലെ സീറ്റ് ഒഴിവുകളിൽ 80 ശതമാനത്തിൽനിന്ന് 2022-23 ൽ 53 ശതമാനമായി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP 2020) അനുസൃതമായി, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മലയാളം, ബംഗാളി, അസമീസ്, പഞ്ചാബി, ഒഡിയ എന്നീ 11 പ്രാദേശിക ഭാഷകളിലായി 2021-22 അധ്യയന വർഷത്തേക്കുള്ള എൻജിനീയറിങ് കോളേജുകളിൽ 1,140 സീറ്റുകൾ ബിടെക് പ്രോഗ്രാമുകൾക്കായി AICTE അംഗീകരിച്ചു. 18ൽ മൂന്ന് സർക്കാർ സ്ഥാപനങ്ങളും 15 സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഉന്നത വിദ്യാഭ്യാസത്തിൽ മാതൃഭാഷകളെ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം.
2021-22ൽ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി എന്നീ അഞ്ച് ഭാഷകളിൽ മാത്രമാണ് എൻജിനീയറിങ് കോഴ്‌സുകൾ നൽകിയത്. രാജസ്ഥാൻ, യുപി, എംപി, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോളേജുകൾ ഹിന്ദിയിൽ ബിടെക് കോഴ്സുകൾ നൽകിയപ്പോൾ, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ അതത് പ്രാദേശിക ഭാഷയിൽ കോഴ്‌സ് വാഗ്‌ദാനം ചെയ്തു. ഈ 18 കോളേജുകൾ 1,140 സീറ്റുകളിൽ 233 സീറ്റുകൾ മാത്രമാണ് ആ വർഷം നികത്തിയതെന്ന് ഡാറ്റകൾ കാണിക്കുന്നു. 2022-23 അധ്യയന വർഷത്തിൽ, എഐസിടിഇ 22 കോളേജുകളിലായി 1,440 സീറ്റുകൾ പ്രാദേശിക ഭാഷയിൽ എൻജിനീയറിങ്ങിനായി അംഗീകരിച്ചു. Read More
More Education News
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.