/indian-express-malayalam/media/media_files/fYbmCknaNoJr14GV8Cf7.jpg)
Photo Source: Pexels
പരീക്ഷക്കാലത്തിന്റെ ചൂടിതുവരെ വിട്ടിട്ടില്ല. ഇന്ത്യയിലൊട്ടാകെ ബോർഡ് പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്നു, ചില ഇടങ്ങളില്‍ പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പാണ്. നന്നായി പരീക്ഷ എഴുതുക, നല്ല മാര്‍ക്ക് നേടുക എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സമ്മർദങ്ങള്‍ ചില്ലറയല്ല. ഇതവരുടെ മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എവരും മത്സരബുദ്ധിയോടെ നോക്കികാണുന്നത് കൊണ്ടു തന്നെ പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ സമ്മർദവും ടെൻഷനും ഉത്കണ്ഠയും ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കോളേജ് വിദ്യര്‍ത്ഥികളുടെയും മാത്രം കാര്യമല്ല. ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്നമാണിത്. 2022 ലെ എന്‍സിഇആര്‍ടി പഠനം അനുസരിച്ച് 80 ശതമാനം വിദ്യാര്‍ത്ഥികളാണ് പരീക്ഷ, പരീക്ഷാ ഫലം എന്നിവ കാരണം ഉത്കണ്ഠ അനുഭവിക്കുന്നത്.
''പരീക്ഷാ ഫലത്തിനായുള്ള കാത്തിരിപ്പിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും ഉത്കണ്ഠ അനുഭവപ്പെടുന്നു, ഇത് അവരുടെ ശാരീരിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. ഉറക്ക പ്രശ്നങ്ങള്‍, ശരീരഭാരം കുറയല്‍, നിരാശ എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ, അമിതമായ പരീക്ഷാ ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠ മാനസികാരോഗ്യത്തെ ബാധിക്കുകയും പെരുമാറ്റത്തിലെ മാറ്റങ്ങൾ, മോശം അക്കാദമിക് പ്രകടനം, പെട്ടെന്നുള്ള ദേഷ്യം, അനാരോഗ്യകരമായ ശീലങ്ങള്‍ എന്നിവയ്ക്ക് കാരണമാകും,'' മൈപീഗു സ്ഥാപകനും സിഇഒയുമായ ചേതന്‍ ജയ്സ്വാള്‍ പറഞ്ഞു.
പരീക്ഷാ ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠയെ നേരിടുന്നതിനുള്ള ജെയിസ്വാള്‍ തന്ത്രങ്ങള്‍
തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങള്‍
ഉത്കണ്ഠ വിദ്യാര്‍ത്ഥികളെ പ്രവചനാതീതമായ പെരുമാറ്റത്തിലേക്ക് നയിച്ചേക്കാം. ഇവിടെയാണ് രക്ഷിതാക്കളും അധ്യാപകരും പരീക്ഷാഫലങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ പോസിറ്റീവായി ചിന്തിക്കേണ്ടത്. കുട്ടികളുമായി തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങള്‍ അത്യാവശ്യമാണ്. പരീക്ഷാ ഫലങ്ങള്‍ അവരുടെ മൂല്യത്തെയോ ഭാവിയിലെ വിജയത്തെയോ നിര്‍വചിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിന്, പരീക്ഷാ ഫലത്തിൽ അല്ലാതെ പഠന രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.
താരതമ്യപ്പെടുത്തലുകൾ ഒഴിവാക്കുക
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഉത്കണ്ഠയ്ക്കും സ്വയം സംശയത്തിനും കാരണമാകുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും അതുല്യമായ ശക്തിയും അവരവരുടേതായ ബലഹീനതകളും ഉണ്ട്. താരതമ്യപ്പെടുത്തലിലല്ല, നിരന്തരമായ മെച്ചപ്പെടുത്തലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുക.
ദിനചര്യകള്‍ നിലനിര്‍ത്തുകയും സജീവമായി തുടരുകയും ചെയ്യുക
ഇത് സമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കുകയും സ്വാഭാവിക നിലയില്‍ ആയിരിക്കുവാനും പ്രോത്സാഹിപ്പിക്കും. പരീക്ഷാ ഫലത്തിന്റെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിന്, കുട്ടികള്‍ സമീകൃതാമായിട്ടുള്ള ഡയറ്റ് പാലിക്കുകയും എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്ന വ്യായാമത്തിലോ ഹോബികളിലോ ഏര്‍പ്പെടണം. കൂടാതെ, ആഴത്തിലുള്ള ശ്വസനം അല്ലെങ്കില്‍ ധ്യാനം പോലുള്ളവ മനസിനെ ശാന്തമാക്കാനും പിരിമുറുക്കം ലഘൂകരിക്കാനും സഹായിക്കും.
നെഗറ്റീവ് ചിന്തകള്‍ കുറയ്ക്കുക
സമ്മര്‍ദത്തെ നേരിടാന്‍ യുവമനസ്സുകളെ സഹായിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയുമെങ്കിലും, ഭാവിയെക്കുറിച്ചുള്ള അനാവശ്യ ഊഹാപോഹങ്ങള്‍ ഒഴിവാക്കേണ്ടത് കുട്ടികളാണ്. നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ആയിട്ടുള്ള തീരുമാനങ്ങളിലൂടെ മാറ്റിയെടുക്കുക. നേട്ടങ്ങളോടെപ്പം മെച്ചപ്പെടുത്താനുള്ള മേഖലകളും അംഗീകരിക്കുന്ന ഒരു മാനസികാവസ്ഥ വളര്‍ത്തിക്കൊണ്ടുവരുക.
പിന്തുണ തേടുക
സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആരുടെയെങ്കിലും സഹായം തേടുന്നതിന് ഒരു മടിയും കാണിക്കരുത്. സമ്മർദവും ഉത്കണ്ഠയും ഹാനികരമാണ്. പരീക്ഷാഫലങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ പ്രൊഫഷണൽ സഹായം തേടേണ്ടതുണ്ട്.
Read More
- പരീക്ഷയെ ഇനി പേടിക്കേണ്ട, കുട്ടികളിൽ സമ്മർദം അകറ്റാൻ വി ഹെൽപ്പ് ടോൾ ഫ്രീ സഹായകേന്ദ്രം
- ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നിർദേശിച്ച് സിബിഎസ്ഇ
- 'കാനഡയ്ക്ക് പകരം' ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 10 രാജ്യങ്ങൾ
- യുകെയിൽ പഠിക്കാന്‍ പോകുന്നവര്‍ക്ക് സഹായകരമാകുന്ന ചില ടിപ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us