scorecardresearch

ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവ്; പരീക്ഷയില്ല, അഭിമുഖത്തിലൂടെ നിയമനം

പ്രതിമാസ വേതനം 30,000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം

പ്രതിമാസ വേതനം 30,000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം

author-image
Careers Desk
New Update
career

തൊഴിൽ വാർത്തകൾ

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisment

ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ് യോഗ്യത. വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം. എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 18നും 40നും മധ്യേയായിരിക്കണം. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004. ഇ-മെയിൽ: statedairylaboratary@gmail.com, വെബ്സൈറ്റ്: www.dairydevelopment.Kerala.gov.in, ഫോൺ: 0471 2440074.

സി ഇ ടി യിൽ അസി. പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങിൽ (സി.ഇ.ടി) യിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ എട്ടിന് രാവിലെ ഒമ്പതിന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ. തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2515502.

യങ് പ്രൊഫഷണലുകൾക്ക് അവസരം

Advertisment

റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കോഴ്സിന്റെ 2024-25 വർഷത്തെ അഡ്മിഷൻ അനുബന്ധിച്ചും ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് യങ്ങ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. താമസം സൗജന്യമായിരിക്കും.

ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. ജൂലൈ 12നാണ് ഇന്റർവ്യൂ. പ്രായ പരിധി 30 വയസ്. ആവശ്യമായ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ ഫോൺ: 8547610005

അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 39,300-83,000 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ ജൂലൈ 15നകം ലഭിക്കണം.

വർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ 11നും എക്സ്-റേ ടെക്നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483.

കൈമനം സർക്കാർ വനിതാ പോളിടെക്നിക്കിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എൻജിനിയറിങ്), ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ എൻജിനിയറിങ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ജൂലൈ മൂന്നിന് രാവിലെ 10ന് ട്രേഡ്സ്മാൻ തസ്തികയിലും 11 മണിക്ക് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2491682.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: