/indian-express-malayalam/media/media_files/lASt4JOhw7JuGY2yYoBa.jpg)
തൊഴിൽ അവസരങ്ങൾ
ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K) യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, സർവെയ്‌ലൻസ് സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.shsrc.Kerala.gov.in ൽ. അവസാന തീയതി ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി.
നിഷ്-ൽ വാക്ക്-ഇൻ-ഇൻറർവ്യു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓഫീസർ, റിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റൻറ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേയ്ക്ക് ജൂലൈ ആദ്യവാരം വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. നിഷ്-കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ, ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളിലേയ്ക്കും, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിലെ വിവിധ ഒഴിവുകളിലേയ്ക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്റർവ്യൂ തീയതികൾ, തസ്തികകൾ, തുടങ്ങിയ വിശദവിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.
ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ ഒഴിവുകൾ
സംസ്ഥാന തലത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് എൻ.ജി.ഒ യുടെ സഹകരണത്തോടെ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ക്രൈസിസ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റർ കോർഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവും കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിൽ മൂന്ന് ഒഴിവും ഉണ്ട്. ഒരു വർഷത്തേക്കായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 15 ന് 5 മണിക്ക് മുൻപായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട മേൽവിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗ്രൗണ്ട് ഫ്ലോർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030. ഇമെയിൽ : dsjoekm001@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2425377.
ഗസ്റ്റ് ഇന്റർപ്രട്ടർ ഒഴിവ്
തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് HI ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എംഎ സൈക്കോളജി, എംഎ സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നിവയിൽ ഏതെങ്കിലുമൊന്നും ഇന്ത്യൻ സൈൻ ലാംഗ്വേജിൽ ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം.
ബി.എഡ് / ഡി.എൽ.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ട
2024-26 അധ്യയന വർഷം ബി.എഡ് / ഡി.എൽ.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ടയിലേക്കു പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക / അധ്യാപകേതര ജീവനക്കാരിൽ നിന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടറാഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10 ന് വൈകിട്ട് 5 മണി.
അതിഥി അദ്ധ്യാപക നിയമനം
മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ 2024-25 അധ്യയന വർഷം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അതിഥി അദ്ധ്യാപകരെ താൽകാലികമായി നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർഥികൾ, ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡിഗ്രി മാർക്ക് ലിസ്റ്റ്, പി ജി മാർക്ക് ലിസ്റ്റ് , ബന്ധപ്പെട്ട വിഷയങ്ങളിലെ നെറ്റ് സർട്ടിഫിക്കറ്റ് മറ്റ് അധിക വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ നാലിനു മുൻപായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. തിരഞ്ഞെടുത്ത ഉദ്യോഗാർഥികളെ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകുന്നതിനുള്ള തീയതിയും സമയക്രമവും പിന്നീട് അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അപേക്ഷാഫോം www.gpmgcm.ac.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9188900214.
ഗസ്റ്റ് ലക്ചറർ അഭിമുഖം
കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 5ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ : 9188900161.
അപേക്ഷ ക്ഷണിച്ചു
കേരഫെഡിലെ ആർബിട്രേഷൻ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ആർബിട്രേഷൻ കേസുകളിൽ പരിചയസമ്പത്തുള്ള സഹകരണ വകുപ്പിൽ നിന്നു റിട്ടയർ ചെയ്തവരുമായവരിൽനിന്ന് വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kerafed.com.
പ്രിൻസിപ്പൽ ഒഴിവ്
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതിയിലുള്ള കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. മതിയായ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.supplycokerala.com, www.cfrdkerala.in.
Read More
- സൗദിയിൽ സ്പെഷ്യാലിറ്റി ഡോക്ടര്മാരുടെ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കൂ
- പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- KeralaKEAM Result 2024: കീം പരീക്ഷാഫലം വൈകുന്നത് എന്ത് കൊണ്ട്? ഫലം എന്ന് വരും?
- ഫിനിഷിങ് സ്കൂളില് അപ്ലൈഡ് പ്ലാന്റ് സയന്സ് പരിശീലന കോഴ്സ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.