/indian-express-malayalam/media/media_files/2024/11/22/B05wye5yAzknzamtypIj.jpg)
പ്രതീകാത്മക ചിത്രം
ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന പുതിയ പദ്ധതിയുമായി സർക്കാർ. 2025-26 ലെ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് സിഎം റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയിട്ടുള്ള റെഗുലർ, ഫുൾ ടൈം ഗവേഷണ വിദ്യാർത്ഥികളിൽ മറ്റ് ഫെലോഷിപ്പുകളോ ധനസഹായങ്ങളോ ലഭിക്കാത്തവർക്ക് പ്രതിമാസം 10,000 രൂപ ഈ പദ്ധതി വഴി ഫെലോഷിപ്പ് നൽകും. 2025-26 ൽ ഇതിനായി സർക്കാർ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പിനുള്ള 82 ലക്ഷം രൂപ ഉൾപ്പെടെ വിവിധ സ്കോളർഷിപ്പ് സ്കീമുകൾക്കായി 9.61 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ട്.
Read More
- ഐ.ടി മേഖലയിൽ പ്ലേസ്മെന്റ് ഓറിയന്റഡ് കോഴ്സുകളുമായി കെൽട്രോൺ
- രാജ്യത്ത് 12 വ്യാജ സർവ്വകലാശാലകൾ പൂട്ടിയെന്ന് കേന്ദ്രസർക്കാർ
- മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
- പിജി മെഡിക്കൽ കോഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us