scorecardresearch

ഹാരപ്പൻ സംസ്കാരത്തിലും ആര്യൻമാരുടെ ചരിത്രത്തിലുമടക്കം മാറ്റം; പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ കേന്ദ്രത്തിന്റെ സെൻസറിങ്

12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയ കലാപങ്ങളുടെ ഒരു ചിത്രം "ഇപ്പോൾ പ്രസക്തമല്ല" എന്ന കാരണത്താൽ ഒഴിവാക്കി

12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയ കലാപങ്ങളുടെ ഒരു ചിത്രം "ഇപ്പോൾ പ്രസക്തമല്ല" എന്ന കാരണത്താൽ ഒഴിവാക്കി

author-image
WebDesk
New Update
Text

2024-25 അധ്യയന വർഷത്തേക്ക് എൻസിഇആർടി പുറത്തിറക്കുന്ന ചരിത്ര പാഠപുസ്തകങ്ങളിലാണ് സുപ്രധാന മാറ്റങ്ങൾ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ചരിത്ര പാഠപുസ്തകത്തിൽ സുപ്രധാന മാറ്റങ്ങളുമായി എൻസിഇആർടി. ഹാരപ്പൻ സംസ്കാരത്തിന്റെ ഉത്ഭവത്തെയും പതനത്തെയും കുറിച്ചുള്ള അധ്യായത്തിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഹരിയാനയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗർഹിയിലെ പുരാവസ്തു സ്രോതസ്സുകളിൽ നിന്ന് ലഭിച്ച പുരാതന ഡിഎൻഎയുടെ സമീപകാല പഠനങ്ങൾ ആര്യൻ കുടിയേറ്റത്തെ തള്ളിക്കളയുന്നു എന്ന വാദത്തിലൂന്നിയാണ് പാഠഭാഗങ്ങളിലെ മാറ്റമെന്നാണ് വിശദീകരണം. 

Advertisment

2024-25 അധ്യയന വർഷത്തേക്ക് എൻസിഇആർടി പുറത്തിറക്കുന്ന ചരിത്ര പാഠപുസ്തകങ്ങളിലാണ് സുപ്രധാന മാറ്റങ്ങൾ. സ്കൂൾ വിദ്യാഭ്യാസ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് ഉപദേശം നൽകുന്ന എൻസിഇആർടി, പ്രതിവർഷം നാല് കോടിയിലധികം വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളുടെ കരട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന അപെക്സ് ബോഡിയാണ്. 7, 8, 10, 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, സോഷ്യോളജി പാഠപുസ്തകങ്ങളിലും മാറ്റങ്ങളുണ്ടെന്നാണ് വിവരം. 12-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ "ബ്രിക്സ്, ബീഡ്സ് ആന്റ് ബോൺസ്, - ഹാരപ്പൻ സിവിലൈസേഷൻ" എന്ന അധ്യായത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 'തീംസ് ഇൻ ഇന്ത്യ ഹിസ്റ്ററി പാർട്ട്-1' എന്ന പേരാണ് പുസ്തകത്തിന് എൻസിഇആർടി നൽകിയിരിക്കുന്നത്. 

ആർക്കിയോളജിക്കൽ സൈറ്റുകളിൽ നിന്നുള്ള സമീപകാലവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാരപ്പൻ നാഗരികതയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലെ തിരുത്തൽ എന്നാണ് ഇക്കാര്യത്തിൽ എൻസിഇആർടിയുടെ വിശദീകരണം. പുതുതായുള്ള കൂട്ടിച്ചേർക്കലുകൾ പ്രാഥമികമായി ഹാരപ്പൻ നാഗരികതയുടെ "5000 വർഷത്തെ അഖണ്ഡമായ തുടർച്ച" എന്ന വിഷയത്തെ ഊന്നിപ്പറയുന്നു, ആര്യൻ കുടിയേറ്റത്തെ തള്ളിക്കളയാൻ രാഖിഗർഹി സൈറ്റിൽ അടുത്തിടെ നടത്തിയ പുരാവസ്തു ഗവേഷണമാണ് ചൂണ്ടിക്കാണിക്കുന്നത്. ഹാരപ്പൻ സംസ്കാരത്തിൽ ജീവിച്ചിരുന്നവർ ജനാധിപത്യ സമ്പ്രദായം പിന്തുടർന്നിരുന്നതായും പാഠഭാഗങ്ങളിൽ പരാമർശിക്കുന്നു. 

അടുത്തിടെ രാഖിഗർഹിയിൽ നടന്ന ഡിഎൻഎ പഠനത്തിൽ നിന്നും കൗൺസിൽ മൂന്ന് പുതിയ ഖണ്ഡികകളാണ് പുസ്തകത്തിലേക്ക് എടുത്തിരിക്കുന്നത്. പ്രധാനമായും ആര്യൻ കുടിയേറ്റത്തെ നിരാകരിക്കുകയും, ഹാരപ്പൻ സംസ്കാരത്തിലുള്ളവർ നമ്മുടെ രാജ്യത്തെ തദ്ദേശീയരാണ് എന്ന് പാഠഭാഗങ്ങളിൽ ഊന്നിപ്പറയുകയും ചെയ്യുന്നു.

Advertisment

“ഹാരപ്പൻ സംസ്കാരത്തിന്റെ ജനിതക വേരുകൾ ബി.സി 10,000 മുതലുള്ളതാണ്. ഹാരപ്പന്മാരുടെ ഡിഎൻഎ ഇന്നും തുടരുന്നു, ദക്ഷിണേഷ്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും അവരുടെ പിൻഗാമികളാണ്. വിദൂര പ്രദേശങ്ങളുമായുള്ള ഹാരപ്പന്മാരുടെ വ്യാപാരവും സാംസ്കാരികവുമായ സമ്പർക്കം കാരണം ചെറിയ അളവിൽ ജീനുകളുടെ ഒരു മിശ്രിതവും ഇവരിലുണ്ട്.  ജനിതക ചരിത്രത്തിലെയും സാംസ്കാരിക ചരിത്രത്തിലെയും ഒരു ഇടവേളയുമില്ലാത്ത തുടർച്ച, ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നവരുടെ വലിയ തോതിലുള്ള കുടിയേറ്റത്തെ തടയുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾ ഇന്ത്യൻ സമൂഹത്തിൽ ലയിച്ചിരിക്കുന്നതായും ഈ ഗവേഷണം സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തിലും, ഇന്ത്യക്കാരുടെ ജനിതക ചരിത്രം തകർക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാൽ ഹാരപ്പൻ സംസ്ക്കാരത്തിലുള്ളവർ ഇറാനിലേക്കും മധ്യേഷ്യയിലേക്കും നീങ്ങാൻ തുടങ്ങിയതോടെ, അവരുടെ ജീനുകളും ക്രമേണ ആ പ്രദേശങ്ങളിൽ വ്യാപിച്ചു,” രാഖിഗർഹിയിലെ പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട പുതിയ ഖണ്ഡികയിൽ പറയുന്നു.

സോഷ്യോളജിയിലും ചരിത്ര പാഠപുസ്തകങ്ങളിലും വരുത്തിയ മറ്റ് ചില മാറ്റങ്ങൾ

ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ, ‘ഗോത്രവർഗക്കാർ, ഡിക്കസ് ആൻഡ് ദി വിഷൻ ഓഫ് എ ഗോൾഡൻ ഏജ്’ എന്ന അധ്യായത്തിൽ ബിർസ മുണ്ടയുടെ ‘മിഷനറിമാർക്കും ഹിന്ദു ഭൂപ്രഭുക്കൾക്കും’ എതിരായ എതിർപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇവിടെ, ഹിന്ദു എന്ന വാക്ക് ഒഴിവാക്കി, "അക്കാലത്തെ ഭൂവുടമകളുടെ വൈവിധ്യമാർന്ന സാമൂഹിക പശ്ചാത്തലങ്ങൾ" പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് ഈ ഒഴിവാക്കൽ ന്യായീകരിക്കുന്നു. 

ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകമായ നമ്മുടെ ഭൂതകാലം-II-ൽ, 'ദൈവത്തിലേക്കുള്ള ഭക്തിപാതകൾ' എന്ന തലക്കെട്ടിലുള്ള ഒരു അധ്യായത്തിൽ, ഏഴ് മുതൽ ഒമ്പതാം നൂറ്റാണ്ടുകളിൽ ഉയർന്നുവന്ന ശിവഭക്തരായ നായനാർമാരെക്കുറിച്ചുള്ള ഒരു ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഭാഗത്തിൽ, കുശവൻമാർ, "തൊട്ടുകൂടാത്ത" തൊഴിലാളികൾ, കർഷകർ, വേട്ടക്കാർ, പട്ടാളക്കാർ, ബ്രാഹ്മണർ, പ്രമാണിമാർ എന്നിങ്ങനെ വിവിധ ജാതി പശ്ചാത്തലങ്ങളിൽ പെട്ട 63 നായനാർമാരുണ്ടായിരുന്നുവെന്ന് ഒരു വാചകം പറയുന്നു. എൻസിഇആർടി ഈ വാചകത്തിൽ നിന്ന് "ജാതി പശ്ചാത്തലം" എന്ന വാക്കുകൾ ഒഴിവാക്കുകയും "സാമൂഹിക പശ്ചാത്തലങ്ങൾ" എന്നതിന് പകരം "തൊഴിലാളി കർഷകർ, വേട്ടക്കാർ, പട്ടാളക്കാർ സാമൂഹിക പശ്ചാത്തലം എന്നാക്കിക്കൊണ്ട് ജാതിയല്ല എന്ന ന്യായീകരണം നൽകുകയും ചെയ്യുന്നു. 

12-ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിലെ അഞ്ചാം അധ്യായമായ സാമൂഹിക അസമത്വത്തിന്റേയും ഒഴിവാക്കലിന്റെയും മാതൃകകൾ എന്നതിൽ ആദിവാസി സമരങ്ങളെക്കുറിച്ചുള്ള ഒരു ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ "പട്ടികജാതിക്കാരെപ്പോലെ, പട്ടികവർഗങ്ങളും പ്രത്യേകമായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ച സാമൂഹിക വിഭാഗങ്ങളാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ദാരിദ്ര്യം, അധികാരമില്ലായ്മ, സാമൂഹിക അവഹേളനം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് പറയുന്ന ഭാഗം ഇല്ലാതാക്കിയിട്ടുണ്ട്. 

നർമ്മദാ നദിയിലെ സർദാർ സരോവർ അണക്കെട്ടിന്റെ മറ്റൊരു ഉദാഹരണം ആദിവാസി സമരങ്ങളെക്കുറിച്ചുള്ള അതേ വിഭാഗത്തിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥ വാചകം ഇങ്ങനെയാണ്: "പശ്ചിമ ഇന്ത്യയിലെ നർമ്മദ നദിയിലെ സർദാർ സരോവർ അണക്കെട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ടും പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കി, ആദിവാസികളെ "വലിയ ദാരിദ്ര്യ"ത്തിലേക്ക് തള്ളിവിട്ട ഇത്തരം പദ്ധതികളെ കുറിച്ചുള്ള ഭാഗമാണ് ഒഴിവാക്കിയത്. 

12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയ കലാപങ്ങളുടെ ഒരു ചിത്രം "ഇപ്പോൾ പ്രസക്തമല്ല" എന്ന കാരണത്താൽ ഒഴിവാക്കിയിരിക്കുന്നു. ‘വർഗീയത, മതേതരത്വം, രാഷ്ട്രം-’ എന്ന വാചകത്തോടൊപ്പമുള്ള ഫോട്ടോയാണ് ഒഴിവാക്കപ്പെട്ടത്.

Read More:

History Textbook

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: