scorecardresearch

നിപമറിൽ സർട്ടിഫിക്കറ്റ് ഇൻ കെയർ ഗിവിങ് കോഴ്‌സ്, അപേക്ഷകൾ ക്ഷണിച്ചു

നിലവിൽ കോഴ്‌സിന് 30 സീറ്റുകളാണുള്ളത്. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം

നിലവിൽ കോഴ്‌സിന് 30 സീറ്റുകളാണുള്ളത്. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Application

പത്താം തരം പാസായവർക്ക് അപേക്ഷിക്കാം

തൃശൂർ: ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) സർട്ടിഫിക്കറ്റ് ഇൻ കെയർ ഗിവിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 14 വരെ അപേക്ഷിക്കാം. നിലവിൽ കോഴ്‌സിന് 30 സീറ്റുകളാണുള്ളത്. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം. 

Advertisment

റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള പത്ത് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കെയർ ഗിവിംഗ് കോഴ്‌സ് നടത്തുന്ന അംഗീകൃത സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മർ. ആർ സി ഐ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകൾ നിപ്മർ വെബ്‌സൈറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. 

അഡ്മിഷൻ സംബന്ധിച്ച സംശയങ്ങൾ/ കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ദൂരീകരിക്കുന്നതിനും അപേക്ഷകരെ സഹായിക്കാനുമായി അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററും നിപ്മറിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9288099584, 9288008990 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: