/indian-express-malayalam/media/media_files/uploads/2019/05/cbse-results-out.jpg)
കഴിഞ്ഞ വർഷം 92.12 ആയിരുന്നു വിജയശതമാനം
ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48 ശതമാനത്തിന്റെ വർദ്ധനവാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം 92.12 ആയിരുന്നു വിജയശതമാനം .
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പത്താംക്ലാസ് ഫലത്തിൽ 99.75 ശതമാനം നേടിക്കൊണ്ട് രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നത് തിരുവനന്തപുരം മേഖലയാണ്. 99.6 ശതമാനം വിജയം നേടി വിജയവാഡയും 99.3 ശതമാനം വിജയം നേടിക്കൊണ്ട് ചെന്നൈ മേഖലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലത്തിലും തിരുവനന്തപുരം മേഖല തുടർച്ചയായ മൂന്നാം വർഷവും ഒന്നാമതെത്തിയിരുന്നു.
ഇത്തവണ ആകെ 212384 വിദ്യാർത്ഥികൾ (9.49%) 90% ശതമാനവും അതിനുമുകളിലും മാർക്ക് നേടി. 47983 വിദ്യാർത്ഥികൾ (2.14%) 95 ശതമാനവും അതിനുമുകളിലും മാർക്ക് നേടി. ജവഹർ നവോദയ വിദ്യാലയങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുമാണ് മികച്ച വിജയം കൈവരിച്ചതിലേറെയും.
വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ സ്‌കോർകാർഡുകൾ പരിശോധിക്കുന്നതിന്, രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പറും ലോഗിൻ വിൻഡോയിൽ പാസ്‌വേഡും നൽകേണ്ടതുണ്ട്. കഴിഞ്ഞ വർഷം മെയ് 12 നായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെയാണ് നടന്നത്. 26 രാജ്യങ്ങളിൽ ബോർഡ് പരീക്ഷകൾ നടത്തിയിരുന്നു.
ഫലം കാത്തിരിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർ കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ഫലമറിയാനുള്ള മറ്റ് വെബ്സൈറ്റുകൾ
1.cbse.gov.in
2.cbseresults.nic.in
3.results.digilocker.gov.in
4.umang.gov.in
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.