/indian-express-malayalam/media/media_files/uploads/2017/01/Money2.jpg)
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മേയ് 19നു വൈകിട്ട് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം
തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് അടച്ചിട്ടുള്ളവരും റീഫണ്ടിന് അർഹതയുള്ളതുമായ വിദ്യാർഥികളിൽ ഇതുവരെയും അക്കൗണ്ട് ഡീറ്റൈൽസ് അപ്‌ലോഡ് ചെയ്യാത്തവർക്കും, അക്കൗണ്ട് ഡീറ്റൈൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അർഹതയുള്ള വിദ്യാർഥികൾ www.cee.Kerala.gov.in എന്ന വെബ്സൈറ്റിലെ “KEAM 2023 Candidate Portal” എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മേയ് 19നു വൈകിട്ട് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്നും അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം, 2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് പരീക്ഷ ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയും (സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ) ഫാർമസി പരീക്ഷ ഒമ്പതിന് വൈകിട്ട് 3.30 മുതൽ അഞ്ചുവരെയും നടക്കും.
എൻജിനീയറിങ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ രാവിലെ 7.30 നും ഫാർമസി പരീക്ഷയ്ക്ക് പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് ഒരു മണിക്കും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.