scorecardresearch

കണ്ണൂർ സർവകലാശലയിൽ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

പഠന വകുപ്പുകളിൽ പുതുതായി ആരംഭിക്കുന്ന അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക്  ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്

പഠന വകുപ്പുകളിൽ പുതുതായി ആരംഭിക്കുന്ന അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക്  ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്

author-image
Education Desk
New Update
സമ്പർക്ക വ്യാപനത്തിന്റെ ഭീതിയിൽ: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

കണ്ണൂർ സർവകലാശാല

കണ്ണൂർ: 2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലെ അഞ്ച് വർഷ  ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്  പ്രോഗ്രാമുകളിലേക്കും പാലയാട് ക്യാമ്പസിലെ ബി എ എൽ എൽ ബി പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ 31.05.2024  വൈകുന്നേരം 5 മണിക്കുള്ളിൽ കണ്ണൂർ സർവകലാശാലാ വെബ്സൈറ്റിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. 

Advertisment

പഠന വകുപ്പുകളിൽ പുതുതായി ആരംഭിക്കുന്ന അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക്  ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്‍റെ അടിസ്ഥാനത്തിൽ ഡിഗ്രി, ഡിഗ്രി (ഓണേഴ്‌സ്), ഡിഗ്രി (ഓണേഴ്‌സ് വിത്ത് റിസർച്ച്)  എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 7356948230.

Read More

Kannur University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: