/indian-express-malayalam/media/media_files/2025/05/13/zo3WCKLldggSJOmPqOpb.jpg)
CBSE Class 12th Results 2025: സിബിഎസ്ഇ പത്താം പരീക്ഷാ ഫലം
CBSE Class 10th Results 2025: ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 0.06% അധിക വിജയം.
ഈ വർഷം ഫെബ്രുവരി 15 നാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ തുടങ്ങിയത്. 10-ാം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12-ാം ക്ലാസിലെ പരീക്ഷകൾ ഏപ്രിൽ 4 നും അവസാനിച്ചു. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
കഴിഞ്ഞ വർഷം ആകെ 22.39 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി. പരീക്ഷ എഴുതിയവരിൽ ഏകദേശം 93.6% പേർ (20.95 ലക്ഷം വിദ്യാർത്ഥികൾ) വിജയിച്ചു. 2023 നെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.48% നേരിയ വർധനവ് ഉണ്ടായി. പെൺകുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. പെൺകുട്ടികളുടെ വിജയശതമാനം ആൺകുട്ടികളേക്കാൾ 2% കൂടുതലായിരുന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസിൽ ഏകദേശം 2.12 ലക്ഷം വിദ്യാർത്ഥികൾ 90% ൽ കൂടുതൽ സ്കോർ നേടിയിരുന്നു, അതേസമയം 47,983 വിദ്യാർത്ഥികൾ 95% ൽ കൂടുതൽ സ്കോർ നേടി, 2023 ൽ ഇത് 44,297 ആയിരുന്നു.
How to check results on DigiLocker: ഡിജിലോക്കർ വഴി എങ്ങനെ ഫലം അറിയാം
- ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ digilocker.gov.in സന്ദർശിക്കുക
- നിലൽ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയൊരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുക.
- Education അല്ലെങ്കിൽ Results ടാബിനു കീഴിലുള്ള CBSE Results സെഷനിലേക്ക് പോവുക
- CBSE റോൾ നമ്പർ, സ്കൂൾ നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ നൽകുക
- വിവരങ്ങൾ നൽകിയ ശേഷം10 അല്ലെങ്കിൽ 12 ക്ലാസ് ഫലം കാണാനാവും
How to check results on UMANG app: ഉമാംഗ് ആപ്പ് വഴി എങ്ങനെ ഫലം അറിയാം
- UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- CBSE 10/12 ക്ലാസ് ഫലം 2025 പരിശോധിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
- റോൾ നമ്പർ പോലുള്ള വിവരങ്ങൾ നൽകുക. സ്ക്രീനിൽ പരീക്ഷാഫലം ദൃശ്യമാകും
How to check results on Official Website: വെബ്സൈറ്റ് വഴി എങ്ങനെ ഫലം അറിയാം
- cbse.gov.in
- cbseresults.nic.in
- results.cbse.nic.in
- results.digilocker.gov.in
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.