scorecardresearch

CBSE Board Exams: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

CBSE Board Exams: ഫെബ്രുവരി 17 മുതലാണ് പരീക്ഷകൾ തുടങ്ങുക. 10.30 മുതലാണ് പരീക്ഷകൾ തുടങ്ങുക

CBSE Board Exams: ഫെബ്രുവരി 17 മുതലാണ് പരീക്ഷകൾ തുടങ്ങുക. 10.30 മുതലാണ് പരീക്ഷകൾ തുടങ്ങുക

author-image
Education Desk
New Update
news

ഫയൽ ചിത്രം

CBSE Board Exams: ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ് പരീക്ഷകൾ തുടങ്ങുക. വിദ്യാർഥികൾക്കും സ്കൂളുകൾക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

Advertisment

Also Read: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതല്‍

ഈ വര്‍ഷം പരീക്ഷ ആരംഭിക്കുന്നതിന് 110 ദിവസങ്ങള്‍ മുന്‍പാണ് അന്തിമ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്.

Also Read: സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Advertisment

പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 10.30 മുതലാണ് പരീക്ഷകൾ തുടങ്ങുക.

Also Read: നാടുകടത്തൽ ഭയന്ന് യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ; തിരികെ വന്നവർ ശൂന്യതയിൽ

2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർത്ഥികൾ ആവശ്യമെങ്കിൽ മാത്രം എഴുതിയാൽ മതി. ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.

Read More: ഡോക്ടറാവാൻ ഇന്ത്യൻ വിദ്യാർഥികൾ ജപ്പാനിലേക്ക്; ട്യൂഷൻ ഫീയും ജീവിത ചെലവും അറിയണ്ടേ?

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: