scorecardresearch

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതല്‍

മേയ് 8 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു 

മേയ് 8 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു 

author-image
Education Desk
New Update
V Sivankutty

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെയും, ഹയർ സെക്കൻഡറി പരീക്ഷകൾ 2026 മാർച്ച് 5 മുതൽ 28 വരെയും നടക്കുമെന്ന് മന്ത്രി അറിയിച്ചു. 

Advertisment

Also Read: യാത്രയിൽ ആ'ശങ്ക' വേണ്ട; ശുചിമുറി കണ്ടെത്താൻ ക്ലൂ ആപ്പുമായി സർക്കാർ

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. ജനുവരി 12 മുതല്‍ 22 വരെയാണ് ഐടി മോഡല്‍ പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മേയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. 

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ മഞ്ഞ അലർട്ട്; നദികളിൽ പ്രളയസാധ്യത

Advertisment

മാർച്ച് 5 മുതൽ 27 വരെയാണ് ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നടക്കുക. രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെ നടക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്ക് 1.30 നും രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്ന് തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Read More: പിഎം ശ്രീയിൽ സിപിഎം സിപിഐക്ക് വഴങ്ങുന്നു? പദ്ധതി മരവിപ്പിച്ചേക്കും

Sslc Sslc Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: