scorecardresearch

യാത്രയിൽ ആ'ശങ്ക' വേണ്ട; ശുചിമുറി കണ്ടെത്താൻ ക്ലൂ ആപ്പുമായി സർക്കാർ

കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയായ ശുചിമുറി കണ്ടെത്താൻ 'ക്ലൂ' ആപ്പ് വരുന്നു

കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയായ ശുചിമുറി കണ്ടെത്താൻ 'ക്ലൂ' ആപ്പ് വരുന്നു

author-image
Tech Desk
New Update
Kloo App

യാത്രക്കിടയിൽ മൂത്രശങ്ക തോന്നിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട. യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ വേണ്ടി 'ക്ലൂ' ആപ്പ് തയാറാവുകയാണ്. 

Advertisment

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും ഉണ്ടെങ്കിലും കൂടുതൽ ശുചിമുറികൾ ആവശ്യമാണ്. അതിനാൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 

ഇവയെല്ലാം ബന്ധിപ്പിച്ച്, ഏതൊരാൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ക്ലൂ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. കേരള ലൂ എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ,  ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. 

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ,  സൗകര്യങ്ങൾ എന്നിവയും  ആപ്പിൽ നൽകും. 

Advertisment

Also Read: 2000 ജിബി സ്റ്റോറേജ് വെറും 11 രൂപയ്ക്ക്; 'വെടിക്കെട്ട്' ദീപാവലി ഓഫറുമായി ഗൂഗിൾ

ഇത് അതത് സ്ഥാപനത്തിനും സഹായകരമാവും. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.

Read More: ഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? നിർദേശവുമായി കേരള പൊലീസ്

app Governement Toilet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: