scorecardresearch

ബിഎസ്‌സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുനഃ പ്രസിദ്ധീകരിച്ചു

10 ന് വൈകിട്ട് 5 വരെ പുതിയ കോളേജുകൾ ഓപ്ഷനുകളോടൊപ്പം ചേർക്കുന്നതിനും  നിലവിലുള്ള ഓപ്ഷനുകൾ പുനഃ ക്രമീകരിക്കുന്നതിനും അവസരമുണ്ട്

10 ന് വൈകിട്ട് 5 വരെ പുതിയ കോളേജുകൾ ഓപ്ഷനുകളോടൊപ്പം ചേർക്കുന്നതിനും  നിലവിലുള്ള ഓപ്ഷനുകൾ പുനഃ ക്രമീകരിക്കുന്നതിനും അവസരമുണ്ട്

author-image
Education Desk
New Update
health

വിദ്യാഭ്യാസ വാർത്തകൾ

ബിഎസ്‌സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് സർക്കാർ ഉത്തരവ് മുഖേനെയുള്ള സീറ്റ് പ്രകാരം പുനഃപ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ മൂന്നാമത്തെ അലോട്ട്‌മെന്റിലേക്കു പരിഗണിക്കണമെങ്കിൽ ഫീസ് അടയ്ക്കണം. മുൻപ് ഫീസ് അടച്ചവർ അധിക ഫീസ് നൽകേണ്ടതില്ലെങ്കിൽ വീണ്ടും അടയ്ക്കേണ്ടതില്ല. 10 ന് വൈകിട്ട് 5 വരെ പുതിയ കോളേജുകൾ ഓപ്ഷനുകളോടൊപ്പം ചേർക്കുന്നതിനും  നിലവിലുള്ള ഓപ്ഷനുകൾ പുനഃ ക്രമീകരിക്കുന്നതിനും അവസരമുണ്ട്. മൂന്നാമത്തെ അലോട്ട്‌മെന്റിനായി മുൻപ് നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364, www.lbscentre.Kerala.gov.in.

Advertisment

അസാപ് കോഴ്സ്: അഭിമുഖം 12 ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പോടെ അസാപ് കേരള നടത്തുന്ന ഇ.വി പവർട്രെയിൻ ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റം കോഴ്സിൽ സ്കോളർഷിപ്പ് അർഹതയുള്ളവരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ 12 ന് രാവിലെ 10.30 ന് മലപ്പുറം തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും.  എംഇ, ഓട്ടോ, മെക്കാട്രോണിക്സ്, ഇഇ, ഇഇഇ, ഇസിഇ, ഇസിഎം, ഇഎൻടി, ഇടിസി തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ / ബിഇ / ബിടെക് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, പാഴ്‌സി  വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്‌കോളർഷിപ്പ് ലഭ്യമാണ്. വിദ്യാർത്ഥികൾ അസൽ രേഖകളുമായി അഭിമുഖത്തിനെത്തണം.

കേരള മീഡിയ അക്കാദമി : പി.ജി.ഡിപ്ലോമ പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 2023-24 ബാച്ച് പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേണലിസം & കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അഭിരാം ബി ഒന്നാം റാങ്കും ആൽഫിന ജോസഫ് രണ്ടാം റാങ്കും ആദിത്യൻ സുനിൽ മൂന്നാം റാങ്കും നേടി. ടെലിവിഷൻ ജേണലിസം വിഭാഗത്തിൽ പ്രിയങ്ക ഗോപാലൻ, അജിത്ര രഘുനാഥ്, ശ്രിജിന മോൾ പി വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് വിഭാഗത്തിൽ സഫ്വാൻ ഫാരിസ് കെ. ഒന്നാം റാങ്കിനും ആൽബർട്ട് കെ.ജെ. രണ്ടാം റാങ്കിനും അർഹരായി. അക്ഷയ് ബാബു ജെ ബി, അസ്‌ന അഷറഫ് എന്നിവർക്കാണ് മൂന്നാം റാങ്ക്. പരീക്ഷാഫലം www.keralamediaacademy.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ  (കില) കീഴിൽ തളിപ്പറമ്പ് കാമ്പസിൽ ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തിലെ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റഗുലർ) എന്നിവയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 9 മുതൽ 13 വരെ തത്സമയ പ്രവേശനം നടത്തും. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്കു അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0460 2200904, 9895094110, 9061831907.

Advertisment

ഐഇഎൽടിഎസ്, ഒഇടി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഐഇഎൽടിഎസ് / ഒഇടി  ഓഫ്‌ലൈൻ / ഓൺലൈൻ കോഴ്‌സുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.  ഐഇഎൽടിഎസ് / ഒഇടി (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്‌സിൽ നഴ്‌സിംഗ് ബിരുദധാരികളായ ബി.പി.എൽ / എസ്.സി / എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവർക്ക്  ജി.എസ്.ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മൊഡ്യൂളുകൾ). ഓഫ്‌ലൈൻ കോഴ്‌സിൽ 3 ആഴ്ച നീളുന്ന അഡീഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും. ഐഇഎൽടിഎസ് ഓൺലൈൻ എക്‌സാം ബാച്ചിന് 4425 രൂപയും, റഗുലർ ബാച്ചിന് 7080 രൂപയുമാണ് ഫീസ്.  ഒഇടി (ഓൺലൈൻ-04 ആഴ്ച) 5900 രൂപയും, ഏതെങ്കിലും ഒരു മൊഡ്യൂളിന്  8260 ഉം,  ഏതെങ്കിലും രണ്ട് മൊഡ്യൂളുകൾക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉൾപ്പെടെ). മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മാത്രമാണ് ഒഇടി ഓൺലൈൻ ബാച്ചിൽ പ്രവേശനം ലഭിക്കുക. ഓൺലൈൻ കോഴ്‌സുകൾക്ക് ഫീസിളവ് ബാധകമല്ല.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org  എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  അപേക്ഷ നൽകാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക്  +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈൽ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്)  നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാവുന്നതാണ്.

സ്പോട്ട് അഡ്മിഷൻ

2024-25 അധ്യയന വർഷത്തെ സർക്കാർ / എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ ബി.ടെക് / ബി.ആർക്ക് കോഴ്സുകളിലേക്കുള്ള സെൻട്രൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11  (ബുധനാഴ്ച) ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തൃശൂരിൽ നടത്തും. അന്നേ ദിവസം രാവിലെ 8 മണി മുതൽ 12 മണി വരെ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തൃശൂരിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർഥികളും പുതുതായി സ്പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികളും നിർബന്ധമായും ട്യൂഷൻ ഫീസ് അടയ്ക്കേണ്ടതാണ്. ജനറൽ വിഭാഗക്കാർക്ക് 9650 (8650+1000) (കോഷൻ ഡെപ്പോസിറ്റ്) രൂപയും എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 1000 രൂപയുമാണ് ഫീസായി അടയ്ക്കേണ്ടത്. ഗവൺമെന്റ്, എയ്ഡഡ്, കേപ്പ്, ഐഎച്ച്ആർഡി, എൽബിഎസ്, സിസിഇ, എസ് സി ടി, കുസാറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നും സ്പോട്ട് അഡ്മിഷനു പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എൻ.ഒ.സി ആവശ്യമില്ല. വിശദാംശങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9400006411. മറ്റ് വിശദാംശങ്ങൾ www.dtekerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: