scorecardresearch

150 കിലോമീറ്റർ മൈലേജുമായി അൾട്രവയലറ്റ് F77; സൂപ്പർ ബൈക്ക് അവതരിപ്പിച്ച് ദുൽഖർ സൽമാൻ

മണിക്കൂറിൽ 147 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ സാധിക്കുന്ന വാഹനം ഒറ്റ ചാർജിൽ 130 മുതൽ 150 കിലോമീറ്റർ വരെ ഓടും

മണിക്കൂറിൽ 147 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ സാധിക്കുന്ന വാഹനം ഒറ്റ ചാർജിൽ 130 മുതൽ 150 കിലോമീറ്റർ വരെ ഓടും

author-image
Auto Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ultraviolette F77, Electric Bike, Dulquer Salmaan, അൾട്രവയലറ്റ് F77, ദുൽഖർ സൽമാൻ, ie malayalam, ഐഇ മലയാളം

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ് കമ്പനിയായ അൾട്രവയലറ്റ് അവരുടെ ഏറ്റവും പുതിയ വാഹനമായ F77 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ നിരത്തുകളിലെ 200 സിസി മുതൽ 250 സിസി വരെയുള്ള പെട്രോൾ ബൈക്കുകളുമായി മത്സരിക്കാനാണ് അൾട്രവയലറ്റ് എത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്ന ഇന്ത്യൻ വിപണിയിൽ വലിയ കുതിപ്പാണ് അൾട്രവയലറ്റ് ലക്ഷ്യമിടുന്നത്. അൾട്രവയലറ്റ് F77 വിപണിയിൽ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാനാണ്. കമ്പനിയുടെ ബ്രാൻഡ് അംബാസിഡറും ദുൽഖറാണ്.

Advertisment

Also Read: സഞ്ജുവിനെ തരുമോ?; കോഹ്‌ലിയെയും ഡിവില്ലിയേഴ്സിനെയും വിൽക്കുന്നോയെന്ന് രാജസ്ഥാന്റെ മറുപടി

മണിക്കൂറിൽ 147 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ സാധിക്കുന്ന വാഹനം ഒറ്റ ചാർജിൽ 130 മുതൽ 150 കിലോമീറ്റർ വരെ ഓടും. മൂന്ന് ബാറ്ററികളാണ് വാഹനത്തിലുള്ളത്. എന്നാൽ ഇതിന്റെ കപ്പാസിറ്റി എത്രയാണെന്നത് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

Advertisment

മൂന്ന് വ്യത്യസ്തമായ ചാർജിങ് ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. വീടുകളിൽ സാധാരണ നിലയിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ആദ്യത്തെ രീതിയിൽ ബാറ്ററി 80 ശതമാനം ചാർജാകുവാൻ മൂന്ന് മണിക്കൂറെടുക്കും. ഫാസ്റ്റ് ചാർജിങ് ഓപ്ഷനിൽ ഇതിന് 50 മിനിറ്റ് മതിയാകും. ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് ബാറ്ററി അഴിച്ച് ചാർജ് ചെയ്യാനും സാധിക്കും.

Also Read:'അവരെ തല്ലി തീർത്തിട്ട് വാടാ...'; മായങ്കിനോട് രോഹിത്, വീഡിയോ

ചെയിൻ ഡ്രൈവോഡും സിംഗിൾ ഗിയർ റിഡക്ഷനോടുമെത്തുന്ന 25Kw ബ്രഷ് ലെസ് ഡിസി മോട്ടോറാണ് വാഹനത്തിന്റെ ഹൃദയഭാഗം. 60 കിലോമീറ്റർ വേഗതയിലെത്താൻ 2.92 സെക്കൻഡുകൾ കൊണ്ടും 100 കിലോമീറ്റർ വേഗതയിലെത്താൻ 7.3 സെക്കൻഡുകൾകൊണ്ടും സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന റീജനറേറ്റീവ് ബാറ്ററിയാണ് വാഹനത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

Also Read: ബ്രസീല്‍ കോച്ചിനോട് വായടക്കാന്‍ മെസി; ടിറ്റെയുടെ മറുപടി ഇങ്ങനെ

ഇലക്ട്രോണിക് ബൈക്കുകളിൽ റിവോൾട്ടിന്റെ RV 400ന് വെല്ലുവിളിയുയർത്തികൊണ്ടാണ് വാഹനം ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. പെട്രോൾ ബൈക്കുകളിൽ KTM 200 ഡ്യൂക്കിന്റെയോക്കെ ശ്രേണിയിലാണ് വാഹനം.

ഏകദേശം മൂന്ന് ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയായി പ്രതീക്ഷിക്കുന്നത്. മൂന്ന് വ്യത്യസ്ത നിറങ്ങളിലാകും വാഹനം ഉപഭോക്താക്കളിലേക്ക് എത്തുക. റെഡ്(ലേസർ), മാറ്റ് ബ്ലാക്ക്(ഷാഡോ), വൈറ്റ് (ലൈറ്റനിങ്) എന്നീ നിറങ്ങളിൽ 2020 ഒക്ടോബർ മുതൽ ഇന്ത്യൻ നിരത്തുകളിൽ അൾട്രവയലറ്റ് F77 എത്തും.

Dulquer Salmaan Automobile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: