‘അവരെ തല്ലി തീർത്തിട്ട് വാടാ…’; മായങ്കിനോട് രോഹിത്, വീഡിയോ

അവന്മാരെ തല്ലിതീർത്ത് വരാനായിരുന്നു ഡ്രസിങ് റൂമിലിരുന്ന് രോഹിത് മായങ്കിനോട് ആവശ്യപ്പെട്ടത്

ഇൻഡോർ: ബംഗ്ലാദേശിനെതിരായ ഇൻഡോറിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് ഓപ്പണർ മായങ്ക് അഗർവാളിന്റെ വെടിക്കെട്ട് പ്രകടനമാണ്. ഇരട്ടസെഞ്ചുറിയുമായി തിളങ്ങിയ മായങ്കിന്റെ ഇന്നിങ്സ് അവസാനിക്കുമ്പോഴേക്കും ഇന്ത്യ കൂറ്റൻ ലീഡിലേക്ക് എത്തിയിരുന്നു. മായങ്കിന് നിർദേശവുമായി ഡ്രസിങ് റൂമിലിരുന്ന് കോഹ്‌ലിയും രോഹിത്തും എത്തിയതായിരുന്നു മത്സരത്തിലെ ഏറ്റവും രസകരമായ സംഭവം.

Also Read: സഞ്ജുവിനെ തരുമോ?; കോഹ്‌ലിയെയും ഡിവില്ലിയേഴ്സിനെയും വിൽക്കുന്നോയെന്ന് രാജസ്ഥാന്റെ മറുപടി

ക്രീസിലുണ്ടായിരുന്ന മായങ്കിനോടും ജഡേജയോടും അവന്മാരെ തല്ലിതീർത്ത് വരാനായിരുന്നു ഡ്രസിങ് റൂമിലിരുന്ന രോഹിത് ആവശ്യപ്പെട്ടത്.

Also Read: എല്ലാം ചേട്ടന്‍ പറയും പോലെ! സെഞ്ചുറി പോരെന്ന് കോഹ്‌ലി; വാക്ക് പാലിച്ച് മായങ്ക്

തൈജുല്‍ ഇസ്‌ലാമിനെ അതിര്‍ത്തി വര കടത്തിയാണ് മായങ്ക് 150 എന്ന നാഴികക്കല്ല് പിന്നിട്ടത്. നേട്ടത്തിന്റെ സന്തോഷത്തില്‍ ഡ്രസിങ് റൂമിലേക്ക് നോക്കി മായങ്ക് ബാറ്റുയര്‍ത്തി കാണിച്ചു. എന്നാല്‍ അവിടെ നിന്നും നായകന്‍ വിരാടിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. ഇതുപോരെന്നും 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 200 കടക്കണമെന്നുമായിരുന്നു വിരാട് ആംഗ്യത്തിലൂടെ പറഞ്ഞത്. ഇതിന് തംപ്‌സ് അപ് ആംഗ്യത്തിലൂടെ മായങ്ക് സമ്മതം മൂളി.

അധികം വൈകാതെ തന്നെ നായകന് കൊടുത്ത വാക്ക് മായങ്ക് പാലിച്ചു. തന്റെ രണ്ടാം ഇരട്ട സെഞ്ചുറി നേടിക്കൊണ്ട്. അതും സ്റ്റൈില്‍ മെഹ്ദി ഹസനെ സിക്‌സ് പറത്തിക്കൊണ്ടു തന്നെ. പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി ഇരട്ട സെഞ്ചുറിയെന്ന അര്‍ത്ഥം വരുന്ന തരത്തില്‍ ആംഗ്യം കാണിച്ച് പണി പൂര്‍ത്തിയാക്കിയതായി മായങ്ക് അറിയിച്ചു. പക്ഷെ കോഹ്‌ലി മതിയാക്കുന്ന മട്ടായിരുന്നില്ല. ഇത്തവണ രണ്ടിന് പകരം മൂന്ന് വിരലാണ് കോഹ്‌ലി കാണിച്ചത്. അതിനര്‍ത്ഥം 300 എന്നായിരുന്നു.

തകർപ്പൻ പ്രകടനം തുടർന്നെങ്കിലും മുന്നൂറെന്ന ലക്ഷ്യത്തിലെത്താൻ മായങ്കിനായില്ല. 329 പന്തില്‍ 243 റണ്‍സുമായാണ് ഓപ്പണര്‍ പുറത്തായത്. 28 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. ക്രീസിലുണ്ടായിരുന്ന ജഡേജ 76 പന്തിൽ ആറു ഫോറും രണ്ടു സിക്സുമടക്കം 60 റൺസുമായ തനത് ശൈലിയിൽ ബാറ്റു വീശി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സ് 493 റൺസിന് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma with animated instructions to mayank agarwal from dressing room video

Next Story
നവംബര്‍ 16: ദൈവം പടിയിറങ്ങിപ്പോയ നാള്‍sachin tendulkar,സച്ചിന്‍ ടെണ്ടുല്‍ക്കര്‍, sachin,സച്ചിന്‍, tendulkar, sachin tendulkar farewell speech, സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗം,sachin tendulkar last match, sachin tendulkar retirement, sachin tendulkar news, cricket news, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com