വിലക്കിനുശേഷമുള്ള തിരിച്ചുവരവില്‍ ബ്രസീലിനെതിരെ വിജയം നേടിയാണ് ലയണല്‍ മെസി ആഘോഷിച്ചത്. സൂപ്പര്‍ താരത്തിന്റെ ഏകഗോളിന്റെ കരുത്തിലായിരുന്നു ബ്രസീലിനെ അര്‍ജന്റീന തകര്‍ത്തത്. സൗഹൃദ മത്സരമാണെങ്കിലും അര്‍ജന്റീനന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരുപാട് നല്‍കുന്നതായിരുന്നു ടീമിന്റെ പ്രകടനം.
കളിക്കിടെ ബ്രസീലിയന്‍ പരിശീലകന് ടിറ്റെയോട് വായടക്കാന്‍ പറയുന്ന മെസിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. നേരത്തെ ബ്രസീലിനെതിരായ ആരോപണത്തെ തുടര്‍ന്നായിരുന്നു മെസിയ്ക്ക് വിലക്ക് ലഭിച്ചത്. മടങ്ങിയെത്തിയ മെസിയെ ചൊടിപ്പിച്ചത് ടിറ്റെയുടെ റഫറിയോടുള്ള നിരന്തര പരാതി പറച്ചിലായിരുന്നു.
O repórter cinematográfico Jordi Bordalba flagrou o momento em que Messi manda Tite calar a boca. O técnico brasileiro comentou sobre o desentendimento com o argentino -> //t.co/XgISSBT4dk pic.twitter.com/SEO8dJXA27
— globoesportecom (@globoesportecom) November 15, 2019
സംഭവത്തെക്കുറിച്ച് പിന്നീട് സംസാരിച്ച ടിറ്റെ പറയുന്നത് താന്‍ മെസിയോട് മിണ്ടാതിരിക്കാനാണ് മറുപടി നല്‍കിയതെന്നാണ്. ചുണ്ടിന് കുറുകെ വിരല്‍ വച്ചു കൊണ്ടായിരുന്നു മെസി ടിറ്റെയോട് മിണ്ടാതിരിക്കെന്ന് പറഞ്ഞത്. സംഭവത്തില്‍ മെസിയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടാത്തതില്‍ ടിറ്റെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മെസിയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടേണ്ടതായിരുന്നുവെന്നും ടിറ്റെ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook