തെന്നിന്ത്യൻ താരം വിശാൽ നായകനാവുന്ന 35 - മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'മകുടം' എന്നാണ് ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്. രജനീകാന്ത് ചിത്രം 'കൂലി'ക്കു പിന്നാലെ ഹാർബർ പശ്ചാത്തലമായി ഒരുങ്ങുന്ന മകുടം 'പവർ പാക്ക്ഡ് ആക്ഷൻ' ചിത്രമായിരിക്കുമെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.
Also Read: ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്: സ്വാസിക
ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ തുടങ്ങി ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. തുഷാരാ വിജയനാണ് ചിത്രത്തിൽ നായകയായി എത്തുന്നത്. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.
Also Read:മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. ജി.വി പ്രകാശ് കുമാറാണ് സംഗീത ഒരുക്കുന്നത്. റിച്ചാർഡ് എം. നാഥൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
Read More:ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.