/indian-express-malayalam/media/media_files/2025/08/23/swasika-sindoor-1-2025-08-23-15-31-25.jpg)
സ്വാസിക
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. കഴിഞ്ഞ വർഷമായിരുന്നു സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സിന്ദൂരം തൊടാനും താലി അണിയാനും കുലസ്ത്രീയായി നടക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നാണ് സ്വാസിക പറയുന്നത്. വാസന്തി സിനിമയുടെ പ്രമോഷനിടെയാണ് തന്റെ ഈ ഇഷ്ടങ്ങളെ കുറിച്ച് സ്വാസിക തുറന്നു പറഞ്ഞത്.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
"ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്. സത്യമായിട്ടും. എന്നെ ആളുകൾ എപ്പോഴും കുലസ്ത്രീ എന്നാണ് കളിയാക്കാറുള്ളത്. എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാവാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണ ഞാൻ സിന്ദൂരം നീട്ടിയാണ് ഇടാറുള്ളത്, ഇപ്പോൾ ഞാൻ കുറച്ചേ ഇട്ടുള്ളൂ. താലി ഇടാൻ എനിക്കിഷ്ടമാണ്. ഇതെല്ലാം എന്റെയിഷ്ടമാണ്. എനിക്കു പറ്റുന്ന പോലെയൊക്കെ ചെയ്യും. വീട്ടിൽ ഇരിക്കുമ്പോഴെല്ലാം രാവിലെ എണീറ്റ് ഞാൻ സിന്ദൂരം തൊടും," സ്വാസികയുടെ വാക്കുകളിങ്ങനെ.
മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലായത്. 2024 ജനുവരിയിൽ കൊച്ചി ചെറായിയിലെ ബീച്ച് റിസോർട്ടിൽ വച്ചു നടന്ന ഇന്റിമേറ്റ് വെഡ്ഡിംഗിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു.
Also Read: New OTT Releases: 5 മലയാളചിത്രങ്ങളും, 2 തമിഴും; ഈ ആഴ്ച ഒടിടിയിലെത്തിയ പുത്തൻ ചിത്രങ്ങളിതാ
വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Bossmalayalam
സിനിമയ്‌ക്കൊപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.
Also Read: മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us