വിക്രം നായകനാവുന്ന പാ രഞ്ജിത് ചിത്രം തങ്കലാൻ്റെ ടീസർ എത്തി. ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. കോലാർ സ്വർണ ഖനി പശ്ചാത്തലമായി കഥ പറയുന്ന തങ്കലാൻ ഒരു പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന തങ്കലാൻ 2024 ജനുവരി 26ന് തിയേറ്ററുകളിലെത്തും.
പാർവതി തിരുവോത്ത്, മാളവികാ മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തങ്കലാന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എ കിഷോർ കുമാർ ആണ് ഛായാഗ്രഹണം. എസ്.എസ്. മൂർത്തി കലാസംവിധാനവും ജി.വി പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവഹിക്കുന്നു. നീലം പ്രൊഡക്ഷൻസ്, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ എന്നിവർ ചേർന്നാണ് തങ്കലാൻ നിർമിക്കുന്നത്.
Check out More Entertainment Stories Here
- Dunki Teaser: ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന ഹാർഡിയും ചങ്ങാതിമാരും; ഡുങ്കി ടീസർ
- നടികർ തിലകം എന്ന പേരുമാറ്റണം; ടോവിനോ ചിത്രത്തിനെതിരെ ശിവാജി ആരാധകർ രംഗത്ത്
- Jawan OTT: ഇത് നിങ്ങൾ തിയേറ്ററിൽ കണ്ട ജവാനല്ല, ഒടിടി വേർഷനിൽ അൽപ്പം എക്സ്ട്രാ കാണാം
- 'യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ചാക്കോച്ചനോട് മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us