അല്ലു അർജ്ജുൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുഷ്പ 2: ദി റൂൾ.' റിലീസടുക്കെ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകൾക്കൊപ്പമാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. "ദ കപ്പിൾ സോങ്" എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് റിലീസു ചെയ്തിരിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം, ചന്ദ്രബോസാണ് എഴുതിയിരിക്കുന്നത്. സൂസെകി (തെലുങ്ക്), അംഗാരോൺ (ഹിന്ദി), സൂദന (തമിഴ്), നൊഡോക (കന്നഡ), കണ്ടാലോ (മലയാളം), ആഗുണർ (ബംഗാളി) എന്നിങ്ങനെ ആറ് ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ഭാഷകളിലും ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂളിൽ അല്ലുവിനെ കൂടാതെ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനിൽ എന്നിവരും അണിനിരക്കുന്നുണ്ട്. പുഷ്പയുടെ ആദ്യഭാഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് അർജുൻ നേടിയിരുന്നു എന്നതും പുഷ്പ 2 വിൻ്റെ വരവിന് ആവേശം പകരുന്നുണ്ട്.
സുകുമാർ റൈറ്റിംഗ്‌സിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ 2: ദി റൂൾ എക്കാലത്തെയും ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും, മിറോസ്ലാവ് കുബ ബ്രോസെക്കിൻ്റെ ഛായാഗ്രഹണവും, കാർത്തിക ശ്രീനിവാസിൻ്റെയും റൂബൻ്റെയും എഡിറ്റിംഗും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ചിത്രം 2024 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യും.
Read More Entertainment Stories Here
- ഡ്രൈവിംഗ് സീറ്റിൽ ശ്രീനിയേട്ടൻ, പക്ഷേ വണ്ടിയോടിച്ചത് ഞാനും ചാക്കോച്ചനും ദൈവവും ചേർന്ന്: ആസിഫ് അലി
- ദേവനന്ദയെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പരാതിയുമായി കുടുംബം
- ആദ്യമായ് വിജയ് ആലപിക്കുന്ന രണ്ടു ഗാനങ്ങൾ; ഗോട്ടിന്റെ വിശേഷം പങ്കുവച്ച് യുവൻ
- നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്ഡി കണ്ടെത്തിയതിനെ കുറിച്ച് ഫഹദ്
- Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം ഒടിടിയിലേക്ക്
- കാനിൽ ഇന്ത്യൻ സിനിമ തിളങ്ങുമ്പോൾ, മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us