scorecardresearch

Sadak 2 trailer: പ്രതികാരത്തിന്റെ കഥയുമായി 'സഡക് 2'; ട്രെയിലർ

Sadak 2 trailer: ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഡക് 2’

Sadak 2 trailer: ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഡക് 2’

author-image
Entertainment Desk
New Update

Sadak 2 trailer: ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ‘സഡക് 2’വിന്റെ രണ്ടാമത്തെ ട്രെയിലർ എത്തി. 23 വർഷം മുൻപ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡകിന്റെ രണ്ടാം ഭാഗമായാണ് 'സഡക് 2' ഒരുങ്ങുന്നത്.

Advertisment

ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ തിയേറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും.

Read more: മഹേഷ് ഭട്ടിന്റെ ‘സഡക് 2’ ഒടിടി റിലീസിനൊരുങ്ങുന്നു

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് ‘സഡക് 2 ‘ വിലെ അഭിനേതാക്കൾ. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്.

Read more: വേദിയിൽ പൊട്ടിത്തെറിച്ച് മഹേഷ് ഭട്ട്, ‘പപ്പാ’യെ ശാന്തമാക്കാൻ പണിപെട്ട് ആലിയ

Mahesh Bhatt Sanjay Dutt Trailer Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: